Top

'പാൻ ഇന്ത്യൻ ക്ലിക്ക്'; പ്രഭാസിന്റെ പാർട്ടിയിൽ ബച്ചനും പ്രശാന്ത് നീലിനും നാനിക്കുമൊപ്പം ദുൽഖർ; ചിത്രം വൈറൽ

പ്രഭാസ് ഒരുക്കിയ പ്രൈവറ്റ് പാർട്ടിക്കിടയിലെടുത്തതാണ് ചിത്രം.

27 Jun 2022 7:37 AM GMT
ഫിൽമി റിപ്പോർട്ടർ

പാൻ ഇന്ത്യൻ ക്ലിക്ക്; പ്രഭാസിന്റെ പാർട്ടിയിൽ ബച്ചനും പ്രശാന്ത് നീലിനും നാനിക്കുമൊപ്പം ദുൽഖർ; ചിത്രം വൈറൽ
X

ചുരുക്ക കാലം കൊണ്ട് തെന്നിന്ത്യയിൽ തന്റേതായ ആരാധക വൃന്ദം പണിതുയർത്തിയ നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ അമിതാഭ് ബച്ചനും പ്രശാന്ത് നീലിനും പ്രഭാസിനും നാഗ് അശ്വിനും നാനിക്കുമൊപ്പമുള്ള നടന്റെ ചിത്രമാണ് സമൂഹ അംധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പ്രഭാസ് ഒരുക്കിയ പ്രൈവറ്റ് പാർട്ടിക്കിടയിലെടുത്തതാണ് ചിത്രം.

നിലവിൽ 'സീതാരാമം' എന്ന സിനിമയാണ് ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായ സീതാ രാമം സംവിധാനം ചെയ്തിരിക്കുന്നത് ഹാനു രാഘവപുഡിയാണ്. 'മഹാനടി' എന്ന ചിത്രം നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് 'സീതാ രാമം' നിര്‍മ്മിക്കുന്നത്.

അതേസമയം അമിതാഭ് ബച്ചനും പ്രഭാസും ഒന്നിക്കുന്ന ചിത്രം 'പ്രൊജക്റ്റ് കെ'യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റില്‍ ആണ് ഒരുങ്ങുന്നത്. നാഗ് അശ്വിനും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാങ്കല്‍പ്പിക മൂന്നാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലർ ചിത്രമെന്നാണ് സൂചന. 2023 ഓടെയാണ് ചിത്രം റിലീസ് ചെയ്യുക.

story highlights: dulquer with amitabh bhachan naani naag ashwin and prashant neel at prabhas's party

Next Story