Top

ഈ അഡംബര കാറുകള്‍ എങ്ങനെ ഇവിടെ ഓടിക്കുമെന്ന് കമന്റ്; തന്റെ ആശങ്ക റോഡിനേക്കുറിച്ച് അല്ലെന്ന് ദുല്‍ഖര്‍

'മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലും ഓടിക്കാൻ കഴിയും'

19 Oct 2022 4:59 AM GMT
ഫിൽമി റിപ്പോർട്ടർ

ഈ അഡംബര കാറുകള്‍ എങ്ങനെ ഇവിടെ ഓടിക്കുമെന്ന് കമന്റ്; തന്റെ ആശങ്ക റോഡിനേക്കുറിച്ച് അല്ലെന്ന് ദുല്‍ഖര്‍
X

ദുൽഖർ സൽമാന്റെ വാഹനങ്ങളോടുള്ള താല്പര്യം ഏറെ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹം തന്റെ ഗാരേജിലെ കാറുകളെ വീഡിയോയിലൂടെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടൻ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്ന കമന്റും അതിന് ദുൽഖർ നൽകിയ മറുപടിയുമാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

'ബ്രോ നമ്മുടെ നാട്ടിലെ റോഡുകളുടെ അവസ്ഥയും സ്പീഡ് ബ്രേക്കറുമെല്ലാം വെച്ച് നിങ്ങൾ എവിടെയാണ് ഈ കാറുകൾ ഓടിക്കുന്നത് എന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്. എത്ര തവണ ഓരോ കാറും ശരാശരി പത്ത് കിലോമീറ്റർ എങ്കിലും തടസമില്ലാതെ നിങ്ങൾ ഓടിച്ചിട്ടുണ്ട്?' എന്നാണ് ആരാധകന്റെ ചോദ്യം.

'മാന്‍ഹട്ടനില്‍ ഓടിക്കാന്‍ കഴിയുമെങ്കില്‍ ഇന്ത്യയിലും ഓടിക്കാൻ കഴിയും. ജിടി3 ഒഴികെയുള്ള എല്ലാ വാഹനങ്ങളും ചെന്നൈ-കൊച്ചി-ബാംഗ്ലൂർ റോഡുകളിൽ ഞാൻ ഓടിച്ചിട്ടുണ്ട്. അതിന് കാരണം ജിടി3 യിൽ നിറക്കുന്ന ഇന്ധന ഗുണനിലവാരത്തെക്കുറിച്ച് ഭയമുണ്ട്', എന്നാണ് ദുൽഖർ ആരാധകന് നൽകിയ മറുപടി.


'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയിലാണ് ദുൽഖർ സൽമാൻ ഇപ്പോൾ അഭിനയിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ദുൽഖറിനൊപ്പം വലിയ താര നിരയാണ് സിനിമയിൽ എത്തുന്നത്.രണ്ട് കാലഘട്ടങ്ങളിലെ കഥയാണ് 'കിംഗ് ഓഫ് കൊത്ത' പറയുന്നത്.

story highlights: dulquer salmaan gives reply to the the question by fan on the roads of indiab

Next Story