Top

'സ്വപ്‌നങ്ങള്‍ക്ക് നമ്മളോളം പ്രായം'; സോണറ്റ് സ്വന്തമാക്കി കരിക്ക് താരം

12 July 2022 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നങ്ങള്‍ക്ക് നമ്മളോളം പ്രായം; സോണറ്റ് സ്വന്തമാക്കി കരിക്ക് താരം
X

കിയ സോണറ്റ് സ്വന്തമാക്കി കരിക്ക് വെബ്‌സീരീസ് താരം അനു കെ അനിയന്‍. 'ചില സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്' ഈ കുറിപ്പോടെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കിയയുടെ ചെറിയ എസ്‌യുവി സെഗ്മെന്റില്‍ വരുന്ന സോണറ്റാണ് അനു സ്വന്തമാക്കിയ കാര്‍.

സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

വെബ്‌സീരീസുകളിലൂടെ ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ച അനുവിന് ആരാധകര്‍ ഏറെയാണ്. കരിക്കിന്റെ തേരാപ്പാരയിലൂടെയാണ് അനു എത്തുന്നത്. അതിലെ ജോര്‍ജ് എന്ന കഥാപാത്രം പ്രക്ഷകരില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നതിനാല്‍ ആ പേരിലാണ് അനു അറിയപ്പെടുന്നതും.

Story highlight: Dreams are as old as us Karik star owns the sonnet

Next Story

Popular Stories