ദുൽഖർ പാടിയ 'ഡിങ്കിരി ഡിങ്കാലെ'; കുറുപ്പിലെ പുതിയ ഗാനമെത്തി
സുഷിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
7 Nov 2021 6:25 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കുറിപ്പിലെ പുതിയ ഗാനമെത്തി. ദുൽഖർ ആലപിച്ച 'ഡിങ്കിരി ഡിങ്കാലെ' എന്ന ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം നവംബർ 12ന് റിലീസ് ചെയ്യും.
സുഷിൻ ശ്യാമാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. നേരത്തെ നേഹ നായർ ആലപിച്ച പകലിരവുകൾ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.
കുറുപ്പ് റെക്കോർഡ് സ്ക്രീനുകളുമായാണ് നവംബർ 12ന് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രം നാനൂറിലേറെ തിയറ്ററുകളിലാണ് റിലീസ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയ കുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ജിതിന് കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്ടൈന്മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.