Top

'കടുവ' മാസ് ഹിറ്റിലേക്ക്; ഷാജി കൈലാസ് ഇനി കുതിക്കുക വോള്‍വോ എക്‌സ് സി 60യില്‍

10 July 2022 8:54 AM GMT
ഫിൽമി റിപ്പോർട്ടർ

കടുവ മാസ് ഹിറ്റിലേക്ക്; ഷാജി കൈലാസ് ഇനി കുതിക്കുക വോള്‍വോ എക്‌സ് സി 60യില്‍
X

കടുവയുടെ ആഘോഷങ്ങൾക്കിടെ പുതിയ വാഹനം സ്വന്തമാക്കി സംവിധായകൻ ഷാജി കൈലാസ്. വോള്‍വോയുടെ XC60 എന്ന എസ് യു വിയാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. വോള്‍വോയുടെ വാഹന നിരയില്‍ ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളുമായി എത്തിയിട്ടുള്ള മോഡലാണ് XC60 എസ് യു വി.

സുരക്ഷ സംവിധാനങ്ങളാണ് വോള്‍വോ വാഹനങ്ങളുടെ ഏറ്റവും പ്രധാന ആകര്‍ഷണം. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുറമെ, റോഡിലൂടെ യാത്ര ചെയ്യുന്നവരുടെയും സുരക്ഷയും ഉറപ്പാക്കുന്ന സംവിധാനങ്ങളുടെ അകമ്പടിയോടെയാണ് സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോ വിപണിയില്‍ എത്തിച്ചിട്ടുള്ളത്. വാഹനത്തിന്റെ ഉൾഭാ​ഗവും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടെ സമ്പന്നമാണ്.

പത്ത് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. മൂന്ന് ദിവസം പിന്നിടുമ്പോൾ ഒമ്പത് കോടിയാണ് ഇതുവരെ കളക്ട് ചെയ്തിട്ടുള്ളത്. ആദ്യ ദിനത്തിൽ നാല് കോടിയാണ് ചിത്രം നേടിയത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്. ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം എട്ട് വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടുന്നുണ്ട്. 20 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ലോകമെമ്പാടുമായി അഞ്ഞൂറിൽ പരം തിയേറ്ററുകളിൽ സ്ക്രീനിങ് ഉണ്ട്. അതേസമയം കടുവയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. ചിത്രത്തിന്റെ വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്.

Story Highlights; Director Shaji Kailas owns Volvo's XC60

Next Story