'പൃഥ്വി 'നന്ദന'ത്തിലെത്താന്‍ ഞാനും ഒരു കാരണം, അങ്ങനെ ഞാന്‍ 'ലൂസിഫറി'ലേക്കും'; ഫാസില്‍
9 Feb 2022 6:56 AM GMT
ഫിൽമി റിപ്പോർട്ടർ

പൃഥ്വിരാജ് എന്ന താരത്തെ മലയാള സിനിമക്ക് ലഭിക്കാന്‍ താനും ഒരു കാരണമായെന്ന് സംവിധായകന് ഫാസില്‍. നന്ദനം സിനിമയിലേക്കുള്ള ഓഡിഷന് ശേഷം സംവിധായകന് രഞ്ജിത്ത് തന്നെ വിളി വിളിച്ചുവെന്നും തന്റെ നല്ല വാക്കുകളുടെ അടിസ്ഥാനത്തിലാണ് നന്ദനത്തില്‍ പൃഥ്വിരാജ് അഭിനയിച്ചതെന്നും ഫാസില്‍ പറഞ്ഞു.
'ഇരുപത് വര്‍ഷം മുമ്പാണ്. ഞാനൊരു സിനിമയുടെ തയ്യാറെടുപ്പുകള്‍ നടത്തി പുതുമുഖങ്ങളെ അഭിനയിക്കാന്‍ തയ്യാറെടുത്ത സമയം. അന്തരിച്ച നടന് സുകുമാരന്റെ മകന് പൃഥ്വിരാജ് എന്റെ മുന്നിലെത്തിയത് അപ്പോഴാണ്. ഓഡിഷന് നടത്തിയെങ്കിലും ആ സിനിമ മുന്നോട്ടുപോയില്ല. പൃഥ്വിരാജിനെ ഞാന്‍ ഓഡിഷന് ചെയ്തതറിഞ്ഞ് ഒരിക്കല്‍ രഞ്ജിത്ത് വിളിച്ചു. അഭിപ്രായം തിരക്കാന്‍. എന്റെ നല്ല വാക്കുകളുടെ കൂടി അടിസ്ഥാനത്തിലാണ് പൃഥ്വിരാജ് നന്ദനത്തില്‍ അഭിനയിച്ചത്'.- ഫാസില്‍ മനോരമയോട് പറഞ്ഞു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതും ഇക്കാരണം കൊണ്ടാണെന്ന് ഫാസില്‍ പറയുന്നു. ആദ്യമായി ഓഡിഷന് നടത്തിയ സംവിധായകന് എന്ന നിലയില്‍ എന്നെങ്കിലും സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ തന്നെ അഭിനയിപ്പിക്കണമെന്ന ആഗ്രഹം പൃഥ്വിരാജിന് ഉണ്ടായിരുന്നു. അങ്ങനെയാണ് ലൂസിഫറിലേക്ക് വിളിച്ചതെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.