Top

നടിയെ ആക്രമിച്ച കേസ്; കൂറുമാറി ദിലീപിന്റെ ഡ്രൈവറും

മൂന്നൂറിലധികം സാക്ഷികളുള്ള കേസിലെ സുപ്രധാന സാക്ഷിയായിരുന്നു ഡ്രൈവര്‍ അപ്പുണ്ണി

14 Oct 2021 10:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നടിയെ ആക്രമിച്ച കേസ്; കൂറുമാറി ദിലീപിന്റെ ഡ്രൈവറും
X

നടിയെ ആക്രമിച്ച കേസില്‍ കൂറുമാറി ദിലീപിന്റെ ഡ്രൈവര്‍. മൂന്നൂറിലധികം സാക്ഷികളുള്ള കേസിലെ സുപ്രധാന സാക്ഷിയായിരുന്നു ഡ്രൈവര്‍ അപ്പുണ്ണി. എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അടക്കമുള്ള പലരും മൊഴി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രൈവറും കൂറുമാറിയിരിക്കുന്നത്.

ഡ്രൈവര്‍ കൂറുമാറിയതോടെ പ്രോസ്‌ക്യൂഷന്‍ ഇയാള്‍ക്കെതിരെ ക്രോസ് വിസ്താരം നടത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ആരംഭിച്ച സാക്ഷി വിസ്താരം ശനിയാഴ്ച വരെ നീളും. കാവ്യ ഉള്‍പ്പെടെയുള്ള 180 പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. എറണാകുളം സിബിഐ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് ക്രോസ് വിചാരണ നടക്കുന്നത്.

ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. ഇതോടെ ഇടവേള ബാബു കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അന്ന് തിരിച്ചായിരുന്നു പോലീസിന് നല്‍കിയ മൊഴി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

Popular Stories

    Next Story