Top

'ഭാരത് രത്ന'; മോഹൻലാലും 'ദൗത്യം' അനിലും വീണ്ടും ഒന്നിക്കുന്നു, റിപ്പോർട്ട്

ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന

5 Aug 2022 4:17 PM GMT
ഫിൽമി റിപ്പോർട്ടർ

ഭാരത് രത്ന; മോഹൻലാലും ദൗത്യം അനിലും വീണ്ടും ഒന്നിക്കുന്നു, റിപ്പോർട്ട്
X

1989-ൽ അനിൽ സംവിധാനം ചെയ്ത് മോഹൻലാൽ, സുരേഷ് ഗോപി, പാർ‌വ്വതി, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചലച്ചിത്രമാണ് 'ദൗത്യം'. മോഹൻലാലും അനിലും ഒന്നിച്ച 'ദൗത്യ'ത്തിന് ശേഷം 33 വർഷങ്ങൾക്കിപ്പുറം ഇരുവരവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകൾ എത്തിയിരുന്നു.

'ഭാരത് രത്ന' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചോ അണിയറക്കാരെ കുറിച്ചോ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. സഫ്രോൺ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ സഫ്രോൺ മൂവി മേക്കേഴ്സ് നിർമ്മിച്ച ഈ ചിത്രമാണ് ദൗത്യം. കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് പ്രമുഖ പരസ്യകലാകാരനായ ബി. അശോക് ആണ്.

ജീത്തു ജോസഫ് സംവിധാനത്തിൽ ഒരുങ്ങുന്ന 'റാം', 'ബറോസ്' എന്നീ ചിത്രങ്ങളെ ഇനി മോഹന്ലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ, ഒപ്പം പ്രിയദർശന്റെ ഓളവും തീരവും എന്ന ആന്തോളജി അണിയറയിലാണ്. എംടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായർ ആണ് ആന്തോളജിയുടെ നിർമ്മാതാവ്. കൂടാതെ ആന്തോളജിയിൽ ഒരു ചിത്രം അശ്വതി സംവിധാനം ചെയ്യുന്നുമുണ്ട്. 'വിൽപ്പന' എന്ന കഥയാണ് അശ്വതി സംവിധാനം ചെയ്യുന്നത്‌. ചിത്രത്തിൽ ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Story highlights: Dayuthyam Anil mohanlal combo movie bharath rathna

Next Story