Top

വിവിധ വേഷങ്ങളില്‍, ഭാവങ്ങളില്‍; പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ടീം ബ്രോ ഡാഡി

മമ്മൂട്ടിയടക്കം ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ഉണ്ണി മകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, അനു സിത്താര, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും ആശംസയറിയിച്ചു

16 Oct 2021 7:35 AM GMT
ഫിൽമി റിപ്പോർട്ടർ

വിവിധ വേഷങ്ങളില്‍, ഭാവങ്ങളില്‍; പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് ടീം ബ്രോ ഡാഡി
X

പൃഥ്വിരാജിന് ജന്മദിനാശംസയറിയിച്ച് മോഹന്‍ലാല്‍. ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയുള്ള വീഡിയോ പങ്കുവച്ചാണ് താരം ആശംസയറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. ഇതിനോടകം പൃഥ്വിക്ക് ആശംസയറിച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. മമ്മൂട്ടിയടക്കം ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, ഉണ്ണി മകുന്ദന്‍, കുഞ്ചാക്കോ ബോബന്‍, അനു സിത്താര, ഗീതു മോഹന്‍ദാസ് തുടങ്ങിയവരും ആശംസയറിയിച്ചു.

അതേസമയം, മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് ശേഷം പൃഥ്വിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്‍രെ മകന്റെ വേഷമാണ് പൃഥ്വി ചെയ്യുന്നത്. കൂടാതെ ചിത്രത്തില്‍ മീന, കനിഹ, കല്യാണി പ്രിയദശന്‍, ലാലു അലക്‌സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ജൂണിലാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്.



Next Story

Popular Stories