Top

'തീ പാറിക്കാനായി' ലാലേട്ടൻ; ബിഗ് ബോസ് അഞ്ചാം സീസൺ പ്രൊമോ ബിടിഎസ്

മോഹൻലാലും സംഘവും ടീസറിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും തുടർന്നുള്ള ചിത്രീകരണവുമാണ് വീഡിയോയിലുള്ളത്.

19 March 2023 11:21 AM GMT
ഫിൽമി റിപ്പോർട്ടർ

തീ പാറിക്കാനായി ലാലേട്ടൻ; ബിഗ് ബോസ് അഞ്ചാം സീസൺ പ്രൊമോ ബിടിഎസ്
X

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്ന ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഷോയുടെ മലയാളം പതിപ്പിന്റെ അഞ്ചാം സീസണിന്റെ തീം പ്രഖ്യാപിക്കുന്ന ഒരു ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ആ ടീസറിന്റെ ബിഹൈൻഡ് ദ സീൻസ് വീഡിയോ ശ്രദ്ധ നേടുകയാണ്.

മോഹൻലാലും സംഘവും ടീസറിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും തുടർന്നുള്ള ചിത്രീകരണവുമാണ് വീഡിയോയിലുള്ളത്. മൂന്ന് വ്യത്യസ്ത ലുക്കിലാണ് താരം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ടീസർ ഇറങ്ങിയ ഉടൻ തന്നെ താരത്തിന്റെ ലുക്ക് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. മുൻ സീസണുകളിലെന്നപോലെ, സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീനാണ് നടന് വേണ്ടി സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്.


അതേസമയം ബിഗ് ബോസ് മലയാളം പതിപ്പിന്റെ അഞ്ചാം സീസൺ മാർച്ച് 26-ന് ആരംഭിക്കും. ഉണ്ണി മുകുന്ദനുമായുള്ള വാഗ്വാദങ്ങളുടെ പേരില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വ്‌ളോഗറായ സീക്രട്ട് ഏജന്റ്( സായി കൃഷ്ണ), സംവിധായകന്‍ അഖില്‍ മാരാര്‍, കൊറിയന്‍ മല്ലു, സീരിയല്‍ താരങ്ങളായ ജിഷിന്‍ മോഹന്‍, അനുശ്രീ തുടങ്ങിയവർ സീസണിലെ മത്സരാർത്ഥികളാകുമെന്ന് അഭ്യൂഹമുണ്ട്.

story highlights: big boss malayalam season promo photoshoot bts

Next Story