Top

മമ്മൂട്ടി 'Irreplaceable', ദുൽഖർ 'Most Stylish', ടൊവിനോ 'Superhero'; താരങ്ങളെക്കുറിച്ച് ഭാവന

മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളെക്കുറിച്ചാണ് ഭാവന രസകരമായ അഭിപ്രായങ്ങൾ പറഞ്ഞത്.

21 March 2022 2:15 PM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടി  Irreplaceable, ദുൽഖർ Most Stylish, ടൊവിനോ Superhero; താരങ്ങളെക്കുറിച്ച് ഭാവന
X

അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാളം സിനിമയിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് ഭാവന. നടിയുടെ തിരിച്ചുവരവ് പ്രേക്ഷകരെല്ലാം വലിയ ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിലൂടെ ഭാവന മലയാളത്തിലെ ചില താരങ്ങളെക്കുറിച്ച് പറഞ്ഞ രസകരമായ അഭിപ്രായങ്ങളാണ് വൈറലായിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിലെ ചോദ്യോത്തര വേളയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭാവന താരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങളെക്കുറിച്ചാണ് ഭാവന രസകരമായ അഭിപ്രായങ്ങൾ പറഞ്ഞത്.

ദുൽഖറിനെക്കുറിച്ച് ആരാധകർ ചോദിച്ചപ്പോൾ 'ഏറ്റവും സ്റ്റൈലിഷ് ആയ താരമെന്നാണ്' ഭാവനയുടെ ഉത്തരം. ടൊവിനോയെക്കുറിച്ച് ചോദ്യം വന്നപ്പോൾ 'സൂപ്പർഹീറോ' എന്ന് മറുപടി. ടൊവിനോ ഭാവനയുടെ മറുപടി പങ്കുവെച്ചിട്ടുണ്ട്. 'യഥാർത്ഥ സൂപ്പർഹീറോയിൽ നിന്നും വരുന്ന വാക്കുകൾ. എന്റെ ആദ്യ ഓൺസ്‌ക്രീൻ ജോഡി. എന്നും പ്രിയപ്പെട്ടത്', എന്ന് ടൊവിനോ കുറിച്ചു.


കുഞ്ചാക്കോ ബോബനെക്കുറിച്ച് 'കളങ്കമില്ലാത്ത വ്യക്തി, എന്നും യുവാവ്' എന്നാണ് ഭാവന അഭിപ്രായപ്പെട്ടത്. മമ്മൂട്ടിയെക്കുറിച്ച് ചോദിച്ചപ്പോൾ 'പകരം വെക്കാനാവാത്ത വ്യക്തി'യെന്നാണ് ഭാവന പറയുന്നത്.


കുറച്ചുവര്‍ഷങ്ങളായി ഭാവന മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. ഈയിടെയാണ് നടി താന്‍ നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയത്. തന്റെ അഭിമാനം ചിതറിത്തെറിച്ചെന്നും അത് വീണ്ടെടുക്കുമെന്നും നടി മാധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്തിന് നല്‍കിയ തത്സമയ അഭിമുഖത്തിനിടെ പ്രതികരിച്ചു. താന്‍ ഇരയല്ല അതിജീവിതയാണെന്നും ഭാവന പറയുകയുണ്ടായി. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ മലയാള സിനിമയിലേക്കുളള തിരിച്ചു വരവ്.

കഴിഞ്ഞ ദിവസം നടന്ന ഐഎഫ്എഫ്കെ ഉദ്ഘടന വേദിയിൽ ഭാവന മുഖ്യാതിഥിയായി എത്തിയതിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വലിയ ആരവം തീർത്തുകൊണ്ടാണ് ഭാവന വേദിയിലേക്ക് എത്തിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഭാവനയെ 'പോരാട്ടത്തിന്റെ പെൺപ്രതീകം' എന്ന് അഭിസംബോധന ചെയ്താണ് വേദിയിലേക്ക് സ്വാഗതം ചെയ്തത്.

story highlights: bhavana calls mammootty irreplaceable, dulquer most stylish, tovino the superhero

Next Story