Top

പ്രധാന കഥാപാത്രമായി ബാദുഷ; 'മധുമതി' റിലീസിന് ഒരുങ്ങുന്നു

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

20 May 2022 6:00 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രധാന കഥാപാത്രമായി ബാദുഷ; മധുമതി റിലീസിന് ഒരുങ്ങുന്നു
X

എന്‍ എം ബാദുഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വ ചിത്രം 'മധുമതി' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആഘോഷ് വൈഷ്ണവം ആണ് മധുമതിയുടെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്നത്.

മനോജ് ഗ്രീന്‍വുഡ്‌സ് ആണ് ചിത്രത്തിന്റെ കലാസംവിധാനം. നിര്‍മ്മാതാക്കളില്‍ ഒരാള്‍കൂടിയാണ് മനോജ്. ആഘോഷ് വൈഷ്ണവം തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ആഘോഷിന്റെ കഥക്ക് മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ശ്രീധര്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജെമിനി ഉണ്ണികൃഷ്ണന്‍ സംഗീതം നല്‍കിയിരിക്കുന്ന ചിത്രത്തിന് ജോസി ആലപ്പുഴ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

അഞ്ജന ഉദയകുമാര്‍, ജോസി ആലപ്പുഴ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. അസോസിയേറ്റ് സംവിധായകന്‍: മിഥുന്‍ സുരേഷ്, മേക്ക് അപ്പ്: അനില്‍ നേമം, കളറിസ്റ്റ്: ബിലാല്‍ റഷീദ്, സ്റ്റില്‍സ്: ജിതീഷ് കടക്കല്‍, അസിസ്റ്റന്റ് കാമറാമാന്‍: കൃഷ്ണകുമാര്‍, ഡിസൈന്‍: അജയ് ദാസ്.

Story Highlights; Badusha as the main character Madhumathi is ready for release

Next Story