'അവ്യക്തമായ ആ ചിത്രത്തില്‍ ആര്'; വൈറലായി അന്ന രാജന്റെ പോസ്റ്റ്
'അവ്യക്തമായ ചിത്രങ്ങള്‍ ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയേക്കാം' എന്നാണ് ചിത്രത്തിനൊപ്പം അന്ന കുറിച്ചത്
6 Dec 2021 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമക്കൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ താരമാണ് അന്ന രേഷ്മ രാജന്. ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സിനിമ വിശേഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവക്കാറുണ്ട്. അന്ന പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. 'അവ്യക്തമായ ചിത്രങ്ങള്‍ ജീവിതത്തിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയേക്കാം' എന്നാണ് ചിത്രത്തിനൊപ്പം അന്ന കുറിച്ചത്.
അന്നയുടെ പിന്നില്‍ ആരോ ഒളിച്ചിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇരുവരും കൈകള്‍ കോര്‍ത്തു പിടിച്ചിട്ടുണ്ട്. വൈറലായ ചിത്രത്തിന് നിരവധി കമറ്റുകളാണ് ഉയര്‍ന്നു വരുന്നത്. അന്നയുടെ കാമുകനാണോ, ആ കണ്ണുകള്‍ മനോഹരമാണ്, സംതിങ് ഫിഷി തുടങ്ങിയ കമന്റുകളാണുള്ളത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ലിച്ചി എന്ന അന്നയുടെ കഥാപാത്രം ഏറെ ജനശ്രദ്ധ നേടിയിരുന്നു. പിന്നീട് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചു. രണ്ട്, തിരിമാലി, ഇടുക്കി ബ്ലാസ്റ്റേഴ്സ് തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.