Top

എഎംഎംഎയിൽ മത്സരം കടുക്കുന്നു; ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെ മണിയൻപിള്ള രാജു

നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവർ പിന്മാറുകയുണ്ടായി.

9 Dec 2021 9:53 AM GMT
ഫിൽമി റിപ്പോർട്ടർ

എഎംഎംഎയിൽ മത്സരം കടുക്കുന്നു; ശ്വേതാ മേനോനും ആശാ ശരത്തിനും എതിരെ മണിയൻപിള്ള രാജു
X

താരസംഘടനയായ എഎംഎംഎയുടെ പുതിയ ഭാരവാഹികൾക്കായുള്ള തെരഞ്ഞെടുപ്പിൽ മത്സരം കടുക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരമാണ് ശ്രദ്ധേയമാകുന്നത്. ഔദ്യോഗിക പാനലിനെതിരെ നടൻ മണിയൻപിള്ള രാജു മത്സരത്തിന് ഇറങ്ങിയിരിക്കുകയാണ്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഔദോഗിക പാനലിൽ നിന്ന് മത്സരിക്കുന്നത് നടിമാരായ ശ്വേതാ മേനോനും ആശാ ശരത്തുമാണ്. നേരത്തെ ജഗദീഷും മുകേഷും മത്സരത്തിന് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇവർ പിന്മാറുകയുണ്ടായി.

പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്നലെയാണ് മുകേഷും ജഗദീഷും പത്രിക പിൻവലിച്ചത്. സുരേഷ് കൃഷ്ണയും പത്രിക പിൻവലിച്ചിട്ടുണ്ട്.

നടനും നിർമാതാവുമായ വിജയ് ബാബു പത്രിക പിൻവലിച്ചിരുന്നു. എന്നാൽ പത്രികയിൽ ഒപ്പിടാത്തത് കൊണ്ട് വീണ്ടും മത്സര രംഗത്തേക്ക് എത്തുകയും ചെയ്തു. ലാലും നാസർ ലത്തീഫും മത്സര രംഗത്തുണ്ട്.

Next Story