Top

അംബാസ് രാജീവൻ വേർഷൻ ഇവിടെയുണ്ട്; രണ്ട് വർഷം മുൻപിറങ്ങിയ മുഹമ്മദ് അലിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു

'ഞാൻ സാധാരണ ഒരു കൂലിപ്പണിക്കാരനാണ്. വീഡിയോ വൈറലായതിൽ വലിയ സന്തോഷമുണ്ട്. ജീവിതത്തിൽ ഇത് പ്രതിക്ഷിച്ചിരുന്നതല്ല'

28 July 2022 3:50 AM GMT
ഇഖ്ബാല്‍ അറക്കല്‍

അംബാസ് രാജീവൻ വേർഷൻ ഇവിടെയുണ്ട്; രണ്ട് വർഷം മുൻപിറങ്ങിയ മുഹമ്മദ് അലിയുടെ വീഡിയോ വീണ്ടും വൈറലാകുന്നു
X

'ന്നാ തൻ കേസ് കൊട്' എന്ന ചിത്രത്തിലെ ഗാനത്തിലൂടെ ഹിറ്റായ കുഞ്ചാക്കോ ബോബന്റെ നൃത്തചുവടുകൾക്കൊപ്പം വൈറലായ മറ്റൊരു വീഡിയോ കൂടി ട്രെൻഡ് ആവുകയാണ്. രണ്ട് വർഷം മുൻപ് തൃശൂരിൽ പകർത്തിയ വീഡിയോയിലെ അംബാസ് രാജീവൻ വേർഷൻ തേടി റിപ്പോർട്ടർ ടിവി സംഘം ചെന്നത് പാലക്കാട് പഴയലിക്കടിയിലെ മുഹമ്മദ് അലിയുടെ അരികിലേക്കാണ്. സിനിമയിലെ അംബാസ് രാജീവനായി കുഞ്ചാക്കോ ബോബൻ തകർത്താടുമ്പോൾ മുഹമ്മദ് അലിയുടെ വീഡിയോയും വൈറലാണ്.

2020ലാണ് സംഭവം നടക്കുന്നത്. അന്നാ ഇത് വൈറലാകുമെന്ന് കരുതിയതല്ല. ഞാൻ സാധാരണ ഒരു കൂലിപ്പണിക്കാരനാണ്. വീഡിയോ വൈറലായതിൽ വലിയ സന്തോഷമുണ്ട്. ജീവിതത്തിൽ ഇത് പ്രതിക്ഷിച്ചിരുന്നതല്ല. കുഞ്ചാക്കോ ബോബാന്റേതും സ്റ്റെപ്പുകൾ അത് തന്നെയാണ് എന്നറിഞ്ഞതിൽ സന്തോഷം.

ആ വീഡിയോ എടുത്തത് ആരാണ് എന്നറിയില്ല. ഇന്ന് പല ഭാഗത്ത് നിന്നും കോളുകൾ ഒക്കെ വരുന്നുണ്ട്. ഡാൻസ് കളിച്ചതൊക്കെ കുഞ്ചാക്കോ ബോബന്റെ ചിത്രത്തിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് എന്നും വിളിക്കുന്നവർ പറയാറുണ്ട്. എനിക്ക് ഡാൻസ് കളിക്കാനുള്ള കഴിവൊന്നുമില്ല അപ്പോൾ തോന്നിയതാണ് ഞാൻ കളിച്ചത്. അല്ലാതെ ഞാൻ വലിയ ഡാൻസർ ഒന്നുമല്ല..

ആരെയും കാണിക്കകത്തെ ഒളിപ്പിച്ചു വച്ചിരുന്ന ആ വീഡിയോ ഇന്ന് വീണ്ടും വൈറലാകുമ്പോൾ മുഹമ്മദ് അലി സന്തോഷത്തിലാണ്. ഗൾഫ് മലയാളികളടക്കം മുഹമ്മദ് അലിയെ വിളിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ സ്റ്റൈലൻ ഗാനം യൂട്യൂബിൽ കഴിഞ്ഞ രണ്ട് ദിവസമായി ട്രെൻഡിങ്ങിൽ ഒന്നാമതാണ്. അതിന്റെ പ്രധാന കാരണം താരത്തിന്റെ തനി നാടൻ ഡാൻസ് തന്നെയാണ്. അഞ്ച് മില്യൺ കാഴ്ചക്കാരെയാണ് വീഡിയോ ഗാനം നേടിയിരിക്കുന്നത്.

Story Highlights: Ambas Rajeevan version is here; Muhammad Ali's video which was released two years ago is going viral again

Next Story