Top

'സിനിമ പിസ പോലെ'; ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാന്‍ സ്പില്‍ബര്‍ഗിനോടും കാമറൂണിനോടും ഇടപെടല്‍ ആവശ്യപ്പെട്ട് അല്‍ഫോന്‍സ് പുത്രന്‍

23 April 2022 5:58 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമ പിസ പോലെ; ക്വാളിറ്റി നഷ്ടപ്പെടാതിരിക്കാന്‍ സ്പില്‍ബര്‍ഗിനോടും കാമറൂണിനോടും ഇടപെടല്‍ ആവശ്യപ്പെട്ട് അല്‍ഫോന്‍സ് പുത്രന്‍
X

ഹോളിവുഡ് സംവിധായകരോട് ഒരു അഭ്യര്‍ത്ഥനയുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. വീഡിയോ ഔട്ട്പുട്ടിലെ ക്വാളിറ്റിയെക്കുറിച്ചാണ് അല്‍ഫോന്‍സ് പുത്രന്റെ പരാതി. ലോകമെമ്പാടുമുള്ള എല്ലാ ഡിസിപികളിലും 12ബിറ്റ് കളര്‍ ഡെപ്ത് ഫോര്‍മാറ്റ് ഉള്‍പ്പെടുത്തണമെന്നാണ് സംവിധായകരോടുള്ള അല്‍ഫോന്‍സ് പുത്രന്റെ അഭ്യര്‍ത്ഥന. ചൂട് പിസയുണ്ടാക്കി അത് കസ്റ്റ്മറിന് കൊടുക്കുമ്പോഴേക്കും അതിന്റെ ചൂട് നഷ്ടപ്പെടുന്നത് പോലെയാണ് സിനിമയുടെ ഔട്ട്പുട്ട് ഇറങ്ങുമ്പോഴുള്ള ക്വാളിറ്റി എന്ന് സംവിധായകന്‍ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പ്

സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ജോര്‍ജ്ജ് ലൂക്കാസ്, ജെയിംസ് കാമറൂണ്‍ എന്നിവരോട് ഒരു അഭ്യര്‍ത്ഥന. എന്റെ പേര് അല്‍ഫോണ്‍സ് പുത്രന്‍. ഞാന്‍ ഇന്ത്യയില്‍ നിന്നുള്ള ഒരു ചലച്ചിത്ര പ്രവര്‍ത്തകനാണ് (കേരളം / തമിഴ്‌നാട്). എന്റെ ഷോര്‍ട്ട് ഫിലിമുകളില്‍ കളര്‍ ഗ്രേഡിംഗ് ഞാന്‍ ചെയ്യാറുണ്ട്. ലോകമെമ്പാടുമുള്ള ഡിസിപികളിലും ഫോര്‍മാറ്റുകളിലും നിലനില്‍ക്കുന്ന ഒരു പ്രശ്‌നം ഞാന്‍ കണ്ടെത്തി. 'ആരി', 'റെഡ്' എന്നിവയ്ക്ക് 12 ബിറ്റ് കളര്‍ ഡെപ്ത്തും അതിനുമുകളിലും സപ്പോര്‍ട്ട് ചെയ്യുന്ന ഫോര്‍മാറ്റുകളുണ്ട്. ലോകമെമ്പാടുമുള്ള ഡിസിപികള്‍ അംഗീകരിക്കുന്ന ഔട്ട്പുട്ട് ഇപ്പോഴും 8 ബിറ്റിലാണ്.

2013-ല്‍ പുറത്തിറങ്ങിയ എന്റെ ആദ്യ ചിത്രം നേരം മുതലുള്ളതും ഇതുതന്നെയാണ്. ഉദ്ദാഹരണത്തിന് ഒരാള്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു. പിസ്സ ഉണ്ടാക്കുന്ന ആള്‍ അത് വളരെ ചൂടോടെ ഉണ്ടാക്കി. പക്ഷേ, കസ്റ്റമറുടെ അടുത്തെത്തിയപ്പോള്‍ തണുത്തു. സംപ്രേഷണം ചെയ്യുമ്പോള്‍ ഉള്ളടക്കത്തിന്റെ പുതുമയും ചൂടും നഷ്ടപ്പെടും. രണ്ടാമത്തെ ഉദാഹരണം. ഞങ്ങളുടെ പക്കലുള്ള ഫോണ്‍ 5ജി ആണ്.. കണക്ഷന്‍ ഇപ്പോള്‍ 2ജി സ്പീഡിലാണെന്ന് സങ്കല്‍പ്പിക്കുക.

അതുകൊണ്ട് എല്ലാവരോടും വീഡിയോ ഔട്ട്പുട്ട് ഒരേ നിലവാരത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൃത്യമായി പറഞ്ഞാല്‍...ലോകമെമ്പാടുമുള്ള എല്ലാ ഡിസിപികളിലും 12ബിറ്റ് കളര്‍ ഡെപ്ത് പിന്തുണയ്ക്കുന്ന ഒരു ഫോര്‍മാറ്റ് ഉള്‍പ്പെടുത്തണം.

Story Highlights; Alphonse puthren urges Spielberg and Cameron to intervene so as not to lose the quality of the film

Next Story