Top

പതിനേഴാം ദിവസം 'എലോൺ' പാക്കപ്പായി; റെക്കോർഡ് വേഗത്തിൽ മോഹൻലാൽ- ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങ്ങ് അവസാനിച്ചു

'എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി', ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

22 Oct 2021 4:36 PM GMT
ഫിൽമി റിപ്പോർട്ടർ

പതിനേഴാം ദിവസം എലോൺ പാക്കപ്പായി; റെക്കോർഡ് വേഗത്തിൽ മോഹൻലാൽ- ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങ്ങ് അവസാനിച്ചു
X

മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം എലോണിന്റെ ചിത്രീകരണം അവസാനിച്ചു. പതിനേഴ് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ്ങ് അവസാനിപ്പിച്ചത്. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

'ഇന്ന് പതിനേഴാം ദിവസം എലോൺ പാക്കപ്പായി. കൃത്യമായ ആസൂത്രണത്തോടെയും കഠിനാധ്വാനത്തോടെയും എത്രയും ഭംഗിയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിക്കുവാൻ എന്നോടൊപ്പം പ്രയത്നിച്ച എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും കരുതലോടെ കൂടെ നിന്ന എനിക്കേറ്റവും പ്രിയപ്പെട്ട ലാൽജിക്കും എല്ലാത്തിനും അമരക്കാരനായി നിലകൊണ്ട ആന്റണി പെരുമ്പാവൂരിനും പ്രത്യേകം നന്ദി. എല്ലാറ്റിനുമുപരി എപ്പോഴും സ്നേഹവും പ്രതീക്ഷയും നൽകുന്ന എന്റെ പ്രിയപ്പെട്ട സിനിമ ആസ്വാദകർക്ക് ഒത്തിരിയൊത്തിരി നന്ദി', ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഷാജി കൈലാസിന്റെ സൗണ്ട് ഓഫ് ബൂട്ട്, ടൈം, മദിരാശി, ജിഞ്ചര്‍ എന്നീ ചിത്രങ്ങളുടെ രചയ്താവായ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. 2009ല്‍ റിലീസ് ചെയ്ത റെഡ് ചില്ലീസാണ് അവസാനമായി ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം.

ചിത്രത്തിന്റെ എഡിറ്റിംഗ് ഡോണ്‍ മാക്‌സ് നിര്‍വഹിക്കും. ആനന്ദ് രാജേന്ദ്രനാണ് ഡിസൈനര്‍. ഫോട്ടോഗ്രാഫി അനീഷ് ഉപാസനയാണ്. ഛായാഗ്രഹണം അഭിനന്ദ് രാമാനുരം നിര്‍വഹിക്കും. സംഗീതം ജേക്‌സ് ബിജോയ്.

Next Story

Popular Stories