Top

നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ

ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ കഴിയുന്നില്ല എന്ന കുറിപ്പോടെയാണ് ശ്വേതാ വിശേഷം പങ്കുവെച്ചത്.

26 May 2022 9:36 AM GMT
ഫിൽമി റിപ്പോർട്ടർ

നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ
X

നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ കഴിയുന്നില്ല എന്ന കുറിപ്പോടെയാണ് ശ്വേതാ വിശേഷം പങ്കുവെച്ചത്.

വിവിധ തൊഴില്‍ മേഖലകളിൽ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, മീര ജാസ്മിന്‍, ആസിഫ് അലി, തുടങ്ങിയ നിരവധി സിനിമ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

1991ൽ അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേതാ മേനോൻ സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിനിദ് ഭാഷകളിലായി നിരവധി സിനിമകളിൽ നടി അഭിനയിച്ചു. 2009ലും 2011ലും ശ്വേതയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

story highlights: actress shwetha menon got uae golden visa

Next Story