Top

'അന്ന് രജനി ചോദിച്ചത് എത്ര വയസായി എന്നായിരുന്നു'; അനുഭവം പങ്കുവച്ച് കൊളപ്പുള്ളി ലീല

അണ്ണാത്തെയില്‍ രജനികാന്തിൻറെ മുത്തശ്ശിയുടെ വേഷമാണ് കൊളപ്പുളി ലീല അവതരിപ്പിക്കുന്നത്

11 Nov 2021 10:47 AM GMT
ഫിൽമി റിപ്പോർട്ടർ

അന്ന് രജനി ചോദിച്ചത് എത്ര വയസായി എന്നായിരുന്നു; അനുഭവം പങ്കുവച്ച് കൊളപ്പുള്ളി ലീല
X

രജനികാന്ത് ചിത്രം 'അണ്ണാത്തെ'യില്‍ അഭിനയിച്ച അനുഭവം പങ്കുവച്ച് നടി കൊളപ്പുള്ളി ലീല. രജനികാന്തിനൊപ്പം രണ്ടാമത്തെ സിനിമയാണ്. ആദ്യത്തെത് മുത്തുവായിരുന്നു. അണ്ണാത്തെയുടെ ലൊക്കേഷനില്‍ വച്ച് സംസാരിച്ചപ്പോള്‍ താന്‍ മുത്തുവില്‍ അഭിനയിച്ചിട്ടുണ്ടെന്നു പറഞ്ഞു. ഏത് റോളിലായിരുന്നെന്നും തനിക്ക് എത്ര വയസായെന്നുമായിരുന്നു രജനികാന്ത് ചോദിച്ചതെന്ന് ലീല മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ലീലയുടെ വാക്കുകള്‍;

''രജനിസാറിനൊപ്പം മുത്തുവിലായിരുന്നു മുമ്പ് അഭിനയിച്ചിട്ടുള്ളത്. അന്ന് സാര്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. പിന്നെ ഇപ്പോള്‍ കണ്ടപ്പോള്‍ ആദ്യം വണക്കമൊക്കെ പറഞ്ഞു. പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ച് അടുത്തിരുത്തി സംസാരിച്ചു. മുത്തുവില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഏത് റോള്‍ ആണെന്നായിരുന്നു ചോദിച്ചത്. ആലില്‍ കെട്ടിയ ശേഷം ഭീഷണിപ്പെടുത്തിയ ആള്‍ ആണെന്ന് ഞാന്‍ പറഞ്ഞു. പിന്നെ നിങ്ങള്‍ക്കെത്ര വയസ്സായി എന്നായിരുന്നു ചോദ്യം. പിന്നീട് ഓരോ ഡയലോഗ് പറയുമ്പോഴും നന്നായി എന്ന് സാര്‍ പറയുമായിരുന്നു. പിന്നീട് സംവിധായകന്‍ ശിവ എന്നോട് പറഞ്ഞു ലീലയെപ്പറ്റി അന്വേഷിച്ചെന്ന്. എന്നെ സംബന്ധിച്ചിടത്തോളം അതൊക്കെ വലിയ അവാര്‍ഡാണ്''.

സിരുത്തെ ശിവ സംവിധാനം ചെയ്ത ചിത്രം 'അണ്ണാത്തെ' ദീപാവലിക്കാണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബില്‍ കയറി. തമിഴ് നാട്ടില്‍ മാത്രം 1500 സ്‌ക്രീനുകളിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 1100 സ്‌ക്രീനുകളിലും പ്രദര്‍ശനമുണ്ട്. കേരളത്തില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രജനികാന്തിൻറെ മുത്തശ്ശിയുടെ വേഷമാണ് കൊളപ്പുളി ലീല ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Next Story