Top

1983 ക്രിക്കറ്റ് ടീമിന്റെ വിജയം '83' ടീസര്‍ പുറത്ത്; പങ്കുവെച്ച് പൃഥ്വിരാജ്

ചിത്രം ഡിസംബര്‍ 4 ന് ക്രിസ്മസിന് തിയേറ്ററുകളിലെത്തും

26 Nov 2021 7:12 AM GMT
ഫിൽമി റിപ്പോർട്ടർ

1983 ക്രിക്കറ്റ് ടീമിന്റെ വിജയം 83 ടീസര്‍ പുറത്ത്; പങ്കുവെച്ച് പൃഥ്വിരാജ്
X

1983 ലെ ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വിജയം പ്രമേയമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം '83' ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ പൃഥ്വിരാജും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ റോളിലാണ് ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തുന്നത്. ചിത്രം ഡിസംബര്‍ 4 ന് ക്രിസ്മസിന് തിയേറ്ററുകളിലെത്തും.

'ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായിക ക്യാമ്പെയ്ന്‍ പിന്നിലെ കഥ അവതരിപ്പിക്കുന്നതില്‍ അഭിമാനിക്കുന്നു. '83' 2021ഡിസംബര്‍ 24ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ തിയേറ്ററിലെത്തും. ടീസര്‍ ഇപ്പോള്‍ പുറത്തുവന്നു. ട്രെയ്‌ലര്‍ നവംബര്‍ 30ന് പുറത്തിറങ്ങും' എന്ന് 83 ന്റെ ടീസര്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് കുറിച്ചു.

ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ദീപിക പദുകോണ്‍ ആണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്. പങ്കജ് ത്രിപാഠി, ബൊമാന്‍ ഇറാനി, സാക്വിബ് സലിം, ഹാര്‍ഡി സന്ധു, താഹിര്‍ രാജ് ഭാസിന്‍, ജതിന്‍ സര്‍ന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദീപിക പദുക്കോണും ടീസര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിന് പിന്നിലെ കഥ എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരുന്നത്. ''83' 2021 ഡിസംബര്‍ 24ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ തിയേറ്ററിലെത്തും ' ദീപിക കുറിച്ചു.

ടീസറിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട രണ്‍വീറിന്റെ ക്യാരക്ടര്‍ പോസ്റ്ററും ഏറെ ശ്രദ്ധനേടിരുന്നു. നടരാജ് എന്നാണ് സിനിമയില്‍ രണ്‍വീറിന്റെ പേര്. ലോക കപ്പില്‍ കപില്‍ ദേവ് കളിച്ചിട്ടുളള പ്രത്യേകതരം പുള്‍ ഷോട്ട് ചിത്രത്തില്‍ നടരാജ് ഷോട്ട് എന്നാണ് അറിയപ്പെട്ടത്.



Next Story

Popular Stories