Top

ഗ്യാങ്‌സ്റ്റർ പരാജയം നേരിടാൻ കാരണം എന്ത്? മറുപടിയുമായി ആഷിഖ് അബു

മികച്ച ഒരു തിരക്കഥയുടെ പോരായ്മ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

3 Dec 2021 7:01 AM GMT
ഫിൽമി റിപ്പോർട്ടർ

ഗ്യാങ്‌സ്റ്റർ പരാജയം നേരിടാൻ കാരണം എന്ത്? മറുപടിയുമായി ആഷിഖ് അബു
X

മമ്മൂട്ടി- ആഷിഖ് അബു കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഗ്യാങ്സ്റ്റർ. റിലീസിന് മുൻപ് ചിത്രത്തിന് വലിയ ഹൈപ്പ് തന്നെ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ചിത്രം വലിയ പരാജയമാവുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ആഷിഖ് അബു.

മമ്മൂട്ടി ചിത്രം എന്ന നിലയ്ക്ക് പ്രേക്ഷകർ വളരെയധികം പ്രതീക്ഷിച്ചു. ട്രെയ്‌ലറം പോസ്റ്ററുകളും എല്ലാം ആ പ്രതീക്ഷ വർധിപ്പിച്ചു. ഓപ്പണിംഗ് ആനിമേഷൻ സീക്വൻസ്, മേക്കിംഗ് സ്‌റ്റൈൽ എല്ലാം മികച്ചതായിരുന്നു. എന്നാൽ നല്ല ഒരു തിരക്കഥയുടെ പോരായ്മ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു.

ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമായതിൽ താൻ അഭിമാനിക്കുന്നുവെന്നും ഓപ്പണിംഗ് ആനിമേഷൻ സീക്വൻസ് മലയാളം പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2009ൽ മമ്മൂട്ടിയെ നായകനാക്കി 'ഡാഡി കൂൾ' എന്ന സിനിമയിലൂടെയാണ് ആഷിഖ് അബു സംവിധാന രംഗത്തേക്ക് എത്തുന്നത്. തുടർന്ന് 'സാൾട്ട് ആൻഡ് പെപ്പർ', '22 ഫീമെയിൽ കോട്ടയം', 'ഡാ തടിയാ' തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. ടൊവിനോ തോമസ് നായകനാകുന്ന നാരദൻ, നീലവെളിച്ചം എന്നിവയാണ് ആഷിഖ് അബുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.


Next Story

Popular Stories