Top

'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം'; ആഷിഖ് അബു

ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.

9 Nov 2021 9:56 AM GMT
ഫിൽമി റിപ്പോർട്ടർ

യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന  ജോജുവിനൊപ്പം; ആഷിഖ് അബു
X

നടൻ ജോജു ജോർജിന് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പിന്തുണ അറിയിച്ചത്.

'യൂത്ത് കോൺഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം', ആഷിഖ് അബു ട്വീറ്റ് ചെയ്തു. ജോജുവിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇന്ധനവില വര്‍ധനവിനെതിരായ ഉപരോധ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്,ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസില്‍ കക്ഷി ചേരണമെന്ന ജോജു ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി ഇന്ന് കീഴടങ്ങും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലാകുന്നുള്ളത്.

Next Story

Popular Stories