Top

എന്തായിരിക്കും ഡിവൈഎസ്പി നന്ദകിഷോര്‍ അന്വേഷിക്കുന്ന ആ രഹസ്യങ്ങള്‍? 21 ഗ്രാംസിലെ ക്യാരക്ടര്‍ പോസ്റ്റര്‍

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ദേയമായിരുന്നു.

13 Feb 2022 2:02 PM GMT
ഫിൽമി റിപ്പോർട്ടർ

എന്തായിരിക്കും ഡിവൈഎസ്പി നന്ദകിഷോര്‍ അന്വേഷിക്കുന്ന ആ രഹസ്യങ്ങള്‍? 21 ഗ്രാംസിലെ ക്യാരക്ടര്‍ പോസ്റ്റര്‍
X

നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി, സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 21 ഗ്രാംസിലെ ആദ്യത്തെ ക്യാരക്ടര്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന ക്യാരക്ടറിന്റെ മോഷന്‍ പോസ്റ്ററാണ് പുറത്തിറങ്ങിയത്.


നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ദേയമായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്.അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, മേക്ക് അപ്പ് പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍ നോബിള്‍ ജേക്കബ്, പി.ആര്‍.ഒ വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

Next Story