Top

സ്‌കോട്ട്‌ലന്‍ഡ് താരത്തിന് കോവിഡ്; കെട്ടിപ്പിടിച്ച ഇംഗ്ലീഷ് താരങ്ങള്‍ ടീമിനു പുറത്ത്

യൂറോ കപ്പില്‍ എതിര്‍താരത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പണിവാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ ചില്‍വെല്ലും മേസണ്‍ മൗണ്ടും. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട്-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിനിടെയാണ് സംഭവം. ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിനു ശേഷം സ്‌കോട്ടിഷ് താരമായ ബില്ലി ഗില്‍മറുമായി സൗഹൃദം പങ്കുവയ്ക്കുന്നതിനിടെയാണ് ഇരുവരും താരത്തെ ആശ്‌ളേഷിച്ചത്. എന്നാല്‍ അതിനടുത്ത ദിവസം ഗില്‍മറിനു കോവിഡ് സ്ഥിരീകരിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പണികിട്ടിയത് ഇംഗ്ലീഷ് താരങ്ങള്‍ക്കാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ യൂറോ കപ്പിനുള്ള സ്‌കോട്ടിഷ് ടീമില്‍ നിന്ന് ഗില്‍മറിനെ ഒഴിവാക്കിയിട്ടുണ്ട്. ഗില്‍മറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ […]

22 Jun 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കോട്ട്‌ലന്‍ഡ് താരത്തിന് കോവിഡ്; കെട്ടിപ്പിടിച്ച ഇംഗ്ലീഷ് താരങ്ങള്‍ ടീമിനു പുറത്ത്
X

യൂറോ കപ്പില്‍ എതിര്‍താരത്തെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പണിവാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ ചില്‍വെല്ലും മേസണ്‍ മൗണ്ടും. കഴിഞ്ഞ ദിവസം നടന്ന ഇംഗ്ലണ്ട്-സ്‌കോട്ട്‌ലന്‍ഡ് മത്സരത്തിനിടെയാണ് സംഭവം.

ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിനു ശേഷം സ്‌കോട്ടിഷ് താരമായ ബില്ലി ഗില്‍മറുമായി സൗഹൃദം പങ്കുവയ്ക്കുന്നതിനിടെയാണ് ഇരുവരും താരത്തെ ആശ്‌ളേഷിച്ചത്. എന്നാല്‍ അതിനടുത്ത ദിവസം ഗില്‍മറിനു കോവിഡ് സ്ഥിരീകരിച്ചതോടെ അക്ഷരാര്‍ഥത്തില്‍ പണികിട്ടിയത് ഇംഗ്ലീഷ് താരങ്ങള്‍ക്കാണ്.

കോവിഡ് സ്ഥിരീകരിച്ചതോടെ യൂറോ കപ്പിനുള്ള സ്‌കോട്ടിഷ് ടീമില്‍ നിന്ന് ഗില്‍മറിനെ ഒഴിവാക്കിയിട്ടുണ്ട്. ഗില്‍മറുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ സ്‌കോട്ടിഷ് താരങ്ങള്‍ക്കു പുറമേ മൗണ്ടിനെയും ചില്‍വെല്ലിനെയും നിരീക്ഷണത്തില്‍ ആക്കാനും യുവേഫ നിര്‍ദേശിച്ചു.

ബ്രിട്ടനിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് 10 ദിവസം ക്വാറന്റീനില്‍ ഇരിക്കേണ്ടി വരും. ഇതോടെ സ്വന്തം നാട്ടില്‍ യൂറോ കിരീടം സ്വപ്‌നം കാണുന്ന ഇംഗ്ലണ്ട് ടീമിന്റെ ശേഷിച്ച മത്സരങ്ങളില്‍ ഇരു താരങ്ങള്‍ക്കും കളിക്കാന്‍ കഴിഞ്ഞേക്കില്ല.

ഇരു താരങ്ങളെയും മറ്റു ടീമംഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നു വിലക്കിയിട്ടുണ്ടെന്നും ഇരുവരെയും ക്വാറന്റീനിലേക്കു മാറ്റിയെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ ടീം മാനേജ്‌മെന്റ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരേ ഇന്നു നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇരുവരും ഇംഗ്ലീഷ് നിരയില്‍ ഉണ്ടാകില്ലെന്നു വ്യക്തമാക്കിയ കോച്ച് ഗാരെത് സൗത്ത് ഗേറ്റ് അടുത്ത റൗണ്ടുകളില്‍ ഇവരുടെ സേവനം ലഭ്യമാകുമോയെന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിയുടെ താരങ്ങളാണ് ചില്‍വെല്ലും മൗണ്ടും. സ്‌കോട്ടിഷ് താരം ഗില്‍മറും ചെല്‍സി നിരയില്‍ ബൂട്ടുകെട്ടുന്ന താരമാണ്. ക്ലബ് ഫുട്‌ബോളിലെ സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായാണ് ഇരുതാരങ്ങളും മത്സരശേഷം ഗില്‍മറിനെ ആശ്‌ളേഷിച്ചത്.

Next Story

Popular Stories