Top

‘ബാറ്റ്‌സ്മാന്‍ വേദന കൊണ്ട് പുളഞ്ഞു, റണ്ണൗട്ടാക്കാതെ എതിര്‍ ടീം’; മാന്യന്മാരുടെ ക്രിക്കറ്റ്, വൈറല്‍ വീഡിയോ

ബാറ്റ്‌സ്മാന്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടയില്‍ മൈതാനത്ത് വീണാല്‍ എതിര്‍ ടീം റണ്ണൗട്ടിന് ശ്രമിക്കുകയാണ് പതിവ്. എന്നാല്‍ ഇംഗ്ലീഷ് കണ്‍ട്രി മത്സരത്തില്‍ മറ്റൊരു തരത്തിലാണ് സംഭവിച്ചത്. യോര്‍ക്ക്‌ഷെയറും ലാങ്‌സ്‌ഷെയറും തമ്മിലായിരുന്നു ടി20 പോര്. ക്രീസില്‍ ലാങ്‌ഷെയര്‍ ബാറ്റ്‌സ്മാന്‍ ല്യൂക് വെല്‍സ്. പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് ല്യൂക് വെല്‍സ് സിംഗിളിനായി ഓടി. നോണ്‍സ്‌ട്രൈക് എന്‍ഡില്‍ നിന്ന് സ്റ്റീവന്‍ കോഫ്റ്റ് ഓടുന്നതിനിടയില്‍ പരിക്കേറ്റ് നിലത്തുവീണു. കാലിന് ഗുരുതരമായി പരിക്കേറ്റെന്ന തോന്നുന്ന വിധയത്തിലായിരുന്നു വീഴ്ച്ച. യോര്‍ക്ക്‌ഷെയര്‍ കളിക്കാര്‍ക്ക് കോഫ്റ്റിനെ അനായാസം റണ്ണൗട്ടാക്കാനുള്ള അവസരമുണ്ടായെങ്കിലും […]

18 July 2021 4:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബാറ്റ്‌സ്മാന്‍ വേദന കൊണ്ട് പുളഞ്ഞു, റണ്ണൗട്ടാക്കാതെ എതിര്‍ ടീം’; മാന്യന്മാരുടെ ക്രിക്കറ്റ്, വൈറല്‍ വീഡിയോ
X

ബാറ്റ്‌സ്മാന്‍ റണ്ണെടുക്കാന്‍ ഓടുന്നതിനിടയില്‍ മൈതാനത്ത് വീണാല്‍ എതിര്‍ ടീം റണ്ണൗട്ടിന് ശ്രമിക്കുകയാണ് പതിവ്. എന്നാല്‍ ഇംഗ്ലീഷ് കണ്‍ട്രി മത്സരത്തില്‍ മറ്റൊരു തരത്തിലാണ് സംഭവിച്ചത്. യോര്‍ക്ക്‌ഷെയറും ലാങ്‌സ്‌ഷെയറും തമ്മിലായിരുന്നു ടി20 പോര്. ക്രീസില്‍ ലാങ്‌ഷെയര്‍ ബാറ്റ്‌സ്മാന്‍ ല്യൂക് വെല്‍സ്. പന്ത് മിഡ് ഓഫിലേക്ക് തട്ടിയിട്ട് ല്യൂക് വെല്‍സ് സിംഗിളിനായി ഓടി.

നോണ്‍സ്‌ട്രൈക് എന്‍ഡില്‍ നിന്ന് സ്റ്റീവന്‍ കോഫ്റ്റ് ഓടുന്നതിനിടയില്‍ പരിക്കേറ്റ് നിലത്തുവീണു. കാലിന് ഗുരുതരമായി പരിക്കേറ്റെന്ന തോന്നുന്ന വിധയത്തിലായിരുന്നു വീഴ്ച്ച. യോര്‍ക്ക്‌ഷെയര്‍ കളിക്കാര്‍ക്ക് കോഫ്റ്റിനെ അനായാസം റണ്ണൗട്ടാക്കാനുള്ള അവസരമുണ്ടായെങ്കിലും ചെയ്തില്ല. ഓടിയെത്തി ടീം ഡോക്ടറെ വിളിക്കാനാണ് എതിര്‍ ടീം ശ്രമിച്ചത്. വാശിയേറിയ മത്സരങ്ങളില്‍ സാധാരണയായി ഇത്തരം അവസരങ്ങള്‍ ടീമുകള്‍ ഒഴിവാക്കാറില്ല. അതുകൊണ്ടു തന്നെ യോര്‍ക്ക്‌ഷെയര്‍ ടീമിന് വലിയ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്തുവന്നു.

വീഡിയോ കാണാം.

Next Story

Popular Stories