Top

മൊട്ടേറയില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം

മൊട്ടേറ പിങ്ക ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശര്‍മ്മയാണ് ആദ്യ ഓവര്‍ പന്തെറിഞ്ഞത്. റണ്ണൊന്നും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. സാധാരണഗതിയില്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിങ്ക് ബോളില്‍ മൂന്ന് ഫാസ്റ്റ ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് അവസരം നല്‍കി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിങ്ങെനെ മൂന്ന പേസ് ബൗളര്‍മാര്‍ക്കൊപ്പം സ്പിന്നര്‍ ജാക്ക് ലീച്ചുമുണ്ടാകും. അതേസമയം പ്രവചനങ്ങള്‍ക്ക് വിപരീതമായി രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യ അവസരം […]

24 Feb 2021 3:46 AM GMT

മൊട്ടേറയില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു; ഇന്ത്യന്‍ ടീമില്‍ സര്‍പ്രൈസ് മാറ്റം
X

മൊട്ടേറ പിങ്ക ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശര്‍മ്മയാണ് ആദ്യ ഓവര്‍ പന്തെറിഞ്ഞത്. റണ്ണൊന്നും നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. സാധാരണഗതിയില്‍ പേസ് ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പിങ്ക് ബോളില്‍ മൂന്ന് ഫാസ്റ്റ ബൗളര്‍മാര്‍ക്ക് ഇംഗ്ലണ്ട് അവസരം നല്‍കി. സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിങ്ങെനെ മൂന്ന പേസ് ബൗളര്‍മാര്‍ക്കൊപ്പം സ്പിന്നര്‍ ജാക്ക് ലീച്ചുമുണ്ടാകും.

അതേസമയം പ്രവചനങ്ങള്‍ക്ക് വിപരീതമായി രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് മാത്രമാണ് ഇന്ത്യ അവസരം നല്‍കിയത്. രണ്ട് മാറ്റങ്ങളുമായിട്ടാണ് മൊട്ടേറയില്‍ കോഹ്‌ലിയും സംഘവും ഇറങ്ങിയത്. രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയ ജസ്പ്രീത് ബുമ്രയും വാഷിംഗ് ടണ്‍ സുന്ദറും തിരികെയെത്തി. സിറാജും കുല്‍ദീപ് യാദവും പുറത്താവുകയും ചെയ്തു. വാഷിംഗ്ടണ്‍ സുന്ദറിന്റെ ഓള്‍റൗണ്ടര്‍ മികവ് ഉപയോഗിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം.

മൊട്ടേറ ടെസ്റ്റില്‍ വിജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശിക്കുകയെന്നതില്‍ കുറഞ്ഞതൊന്നും കോഹ്‌ലിയും സംഘവും ലക്ഷ്യംവെക്കുന്നില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-1നോ 3-1നോ നേടിയാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. അതേസമയം ഇനിയുള്ള രണ്ട് പിങ്ക് ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ ആധികാരിക പ്രകടനം നടത്തിയാലെ ഇംഗ്ലണ്ടിന് സാധ്യതയുള്ളൂ.

ഇന്ത്യ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി(നായകന്‍), അജിന്‍ക്യ രെഹാനെ, ചേതേശ്വര്‍ പൂജാര, ഋഷഭ് പന്ത്( വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് ടീം: ഡോം സിബ്ലി, സാക് ക്രൗലി, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട്(നായകന്‍), ബെന്‍ സ്‌റ്റോക്‌സ്, ഓലി പോപ്, ബോന്‍ ഫോക്‌സ്(വിക്കറ്റ് കീപ്പര്‍), ജോഫ്രാ ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍

Next Story

Popular Stories