Top

അവസാനം രാഹുലിനെ പുറത്താക്കി, തുറുപ്പുചീട്ടാവാന്‍ നടരാജന്‍; ടോസിന്റെ ആനുകൂല്യം ഇംഗ്ലണ്ടിന്

ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യക്ക് ടോസ് ലഭിച്ചത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനാണ് മൊട്ടേറയില്‍ വിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വിജയം പിടിച്ചെടുത്തിരുന്നു. ടോസ് നിർണായകമാണെങ്കിലും ആദ്യം ബാറ്റ് ചെയ്യുന്നത് തിരിച്ചടിയല്ലെന്നും വിരാട് പറഞ്ഞു. മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസ് ബൗളര്‍ […]

20 March 2021 7:50 AM GMT

അവസാനം രാഹുലിനെ പുറത്താക്കി, തുറുപ്പുചീട്ടാവാന്‍ നടരാജന്‍; ടോസിന്റെ ആനുകൂല്യം ഇംഗ്ലണ്ടിന്
X

ഇന്ത്യക്കെതിരായ അവസാന ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് തവണ മാത്രമാണ് ഇന്ത്യക്ക് ടോസ് ലഭിച്ചത്. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യ വിജയിച്ചിരുന്നു.

ആദ്യം ബൗള്‍ ചെയ്യുന്ന ടീമിനാണ് മൊട്ടേറയില്‍ വിജയം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വിജയം പിടിച്ചെടുത്തിരുന്നു. ടോസ് നിർണായകമാണെങ്കിലും ആദ്യം ബാറ്റ് ചെയ്യുന്നത് തിരിച്ചടിയല്ലെന്നും വിരാട് പറഞ്ഞു.

മത്സരത്തില്‍ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസ് ബൗളര്‍ തങ്കരസു നടരാജന്‍ ടീമിലേക്ക് തിരിച്ചെത്തും. ഫോമില്ലാഴ്മ പിന്തുടരുന്ന കെ.എല്‍ രാഹുലിന് ടീമിലിടം നല്‍കിയിട്ടില്ല. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിരാട് കോഹ്‌ലിയാവും ഓപ്പണ്‍ ചെയ്യുക. അതേസമയം ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

England XI:

J Roy, J Buttler, D Malan, J Bairstow, E Morgan, B Stokes, S Curran, J Archer, C Jordan, A Rashid, M Wood

India XI:

R Sharma, V Kohli, S Yadav, R Pant, S Iyer, H Pandya, S Thakur, W Sundar, B Kumar, R Chahar, T Natarajan

Next Story

Popular Stories