Top

‘ആര്‍ച്ചറിന്റേ പന്തുകള്‍ തീപാറും’; ചെന്നൈ ടെസ്റ്റിന് മുന്‍പ് ടീമംഗത്തെ പുകഴ്ത്തി റൂട്ട്

ചെന്നൈ ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഹതാരത്തെ പുകഴ്ത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ്പ്പട വിയര്‍ക്കുമെന്ന് വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് ടീമിലെ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെക്കുറിച്ചുള്ള റൂട്ടിന്റെ പ്രസ്താവന. നെറ്റ്‌സില്‍ ആര്‍ച്ചറിന്റെ പന്തുകള്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. പ്രകാശ വേഗത്തിലാണ് അവന്റെ പന്തുകള്‍. മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിയാന്‍ ആര്‍ച്ചറിന് സാധിക്കുന്നുണ്ട്. പരമ്പരയിലും പ്രകടനം ആവര്‍ത്തിച്ചാല്‍ മികച്ചതാവാന്‍ അവന് സാധിക്കുമെന്നും റൂട്ട് അഭിപ്രായപ്പെട്ടു. അതേസമയം ചെപ്പോക്കില്‍ ഇന്ത്യ സ്പിന്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കുമെന്ന് […]

4 Feb 2021 8:05 AM GMT

‘ആര്‍ച്ചറിന്റേ പന്തുകള്‍ തീപാറും’; ചെന്നൈ ടെസ്റ്റിന് മുന്‍പ് ടീമംഗത്തെ പുകഴ്ത്തി റൂട്ട്
X

ചെന്നൈ ടെസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സഹതാരത്തെ പുകഴ്ത്തി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഇംഗ്ലീഷ്പ്പട വിയര്‍ക്കുമെന്ന് വിലയിരുത്തലുകള്‍ക്ക് പിന്നാലെയാണ് ടീമിലെ പേസര്‍ ജോഫ്രാ ആര്‍ച്ചറിനെക്കുറിച്ചുള്ള റൂട്ടിന്റെ പ്രസ്താവന. നെറ്റ്‌സില്‍ ആര്‍ച്ചറിന്റെ പന്തുകള്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ എനിക്ക് ആഗ്രഹമില്ല. പ്രകാശ വേഗത്തിലാണ് അവന്റെ പന്തുകള്‍. മികച്ച ലൈനിലും ലെംഗ്ത്തിലും പന്തെറിയാന്‍ ആര്‍ച്ചറിന് സാധിക്കുന്നുണ്ട്. പരമ്പരയിലും പ്രകടനം ആവര്‍ത്തിച്ചാല്‍ മികച്ചതാവാന്‍ അവന് സാധിക്കുമെന്നും റൂട്ട് അഭിപ്രായപ്പെട്ടു.

അതേസമയം ചെപ്പോക്കില്‍ ഇന്ത്യ സ്പിന്‍ ആക്രമണത്തിന് മുന്‍തൂക്കം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്പിന്നര്‍മാരെ കളിക്കാന്‍ പ്രയാസപ്പെടുന്ന ഇംഗ്ലണ്ടിനെതിരെ സ്ലോ-പിച്ചൊരുക്കാനാവും ഇന്ത്യ ശ്രമിക്കുകയെന്ന് നേരത്തെ ക്രിക്കറ്റ് നിരീക്ഷകര്‍ പ്രവചിച്ചിരുന്നു. അങ്ങനെ വന്നാല്‍ ബൗളിംഗ് അറ്റാക്കിന് നേതൃത്വം നല്‍കുക രവിചന്ദ്ര അശ്വിനായിരക്കും. രവീന്ദ്ര ജഡേജയുടെ അഭാവത്തില്‍ വാഷിംഗ് ടണ്‍ സുന്ദറോ, കുല്‍ദീപ് യാദവോ ടീമിലെത്തും. അതേസമം മൂന്ന് സ്പിന്നര്‍മാരെ കളത്തിലിറക്കാനും കോഹ്ലി തയ്യാറായേക്കും.

പൊതുവെ സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. അശ്വിന്റെ കരംബോളുകള്‍ക്ക് അത്തരം പിച്ചുകളില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. നേരത്തെ അശ്വിന്‍ തന്നെയാവും ചെപ്പോക്കിലെ താരമെന്ന് വ്യക്തമാക്കി ഇതിഹാസ താരങ്ങളും രംഗത്ത് വന്നിരുന്നു. അശ്വിന് സമാനയമായി പന്തെറിയാന്‍ കഴിവുള്ള അക്ഷര്‍ പട്ടേലും ഇത്തവണ ടീമിനൊപ്പമുണ്ട്. പാര്‍ട് ടൈം ബൗളര്‍മാര്‍ക്കും ചെപ്പോക്കില്‍ സാധ്യതയുള്ളതിനാല്‍ പട്ടേലിനും അവസരം ലഭിച്ചേക്കും. അശ്വിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇംഗ്ലണ്ടിന് കഴിയാതിരുന്നാല്‍ ചെപ്പോക്കില്‍ ഇന്ത്യക്ക് അനായാസ വിജയം ഉറപ്പിക്കാം.

Next Story

Popular Stories