Top

ഇംഗ്ലണ്ടില്‍ പെനാല്‍റ്റി വിവാദം കത്തുന്നു; സാക്കയ്ക്ക് അവസരം നല്‍കിയത് ഞെട്ടിച്ചെന്ന് സഹതാരങ്ങള്‍, സൗത്ത്‌ഗേറ്റ് കുരിശിലേറുന്നു

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ തന്ത്രങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനം. നിര്‍ണായകമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നു കിക്കുകള്‍ എടുക്കാന്‍ യുവതാരങ്ങളെ ചുമതലയേല്‍പിച്ച നടപടിയാണ് വിമര്‍ശനങ്ങള്‍ക്കു കാരണം. മുന്‍ താരങ്ങള്‍ക്കു പിന്നാലെ നിലവിലെ ഇംഗ്ലീഷ് താരങ്ങളും ഇതില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയാണ്. ഇന്നലെ ഇംഗ്ലീഷ് ടീമംഗം ജാക്ക് ഗ്രീലിഷ് ട്വിറ്ററിലൂടെ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. 19-കാരനായ ബുക്കായോ സാക്കയെ അവസാന പെനാല്‍റ്റി എടുക്കാന്‍ നിയോഗിച്ചത് ഞെട്ടിപ്പിച്ചുവെന്നാണ് ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. […]

12 July 2021 8:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ടില്‍ പെനാല്‍റ്റി വിവാദം കത്തുന്നു; സാക്കയ്ക്ക് അവസരം നല്‍കിയത് ഞെട്ടിച്ചെന്ന് സഹതാരങ്ങള്‍, സൗത്ത്‌ഗേറ്റ് കുരിശിലേറുന്നു
X

യൂറോ കപ്പ് ഫുട്‌ബോള്‍ ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് പരിശീലകന്‍ ഗാരെത് സൗത്ത്‌ഗേറ്റിന്റെ തന്ത്രങ്ങള്‍ക്കെതിരേ വ്യാപക വിമര്‍ശനം. നിര്‍ണായകമായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മൂന്നു കിക്കുകള്‍ എടുക്കാന്‍ യുവതാരങ്ങളെ ചുമതലയേല്‍പിച്ച നടപടിയാണ് വിമര്‍ശനങ്ങള്‍ക്കു കാരണം.

മുന്‍ താരങ്ങള്‍ക്കു പിന്നാലെ നിലവിലെ ഇംഗ്ലീഷ് താരങ്ങളും ഇതില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയാണ്. ഇന്നലെ ഇംഗ്ലീഷ് ടീമംഗം ജാക്ക് ഗ്രീലിഷ് ട്വിറ്ററിലൂടെ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്തു. 19-കാരനായ ബുക്കായോ സാക്കയെ അവസാന പെനാല്‍റ്റി എടുക്കാന്‍ നിയോഗിച്ചത് ഞെട്ടിപ്പിച്ചുവെന്നാണ് ടീമിലെ മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം.

താന്‍ കിക്കെടുക്കാന്‍ സന്നദ്ധനായിരുന്നുവെന്നും ഇക്കാര്യം സൗത്ത്‌ഗേറ്റിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം എന്തുകൊണ്ടാണ് തന്നെ പരിഗണിക്കാഞ്ഞതെന്ന്് അറിയില്ലെന്നുമാണ് ഗ്രീലിഷ് ട്വിറ്ററില്‍ കുറിച്ചത്. 19-കാരനായ സാക്ക യൂറോ 2021-നുള്ള ഇംഗ്ലീഷ് സ്‌ക്വാഡിലേക്കുള്ള ആദ്യ പരിഗണന പോലുമല്ലായിരുന്നു. അവസാന നിമിഷം ചില താരങ്ങള്‍ക്ക് പരുക്കേറ്റതിനേത്തുടര്‍ന്ന് മാത്രം ടീമില്‍ ഉള്‍പ്പെട്ട ഈ യുവതാരത്തിന് ഇത്രയും വലിയ സമ്മര്‍ദ്ദ നിമിഷത്തില്‍ ഈ ഭാരിച്ച ചുമതല നല്‍കാന്‍ സൗത്ത്‌ഗേറ്റിന് എങ്ങനെ സാധിച്ചുവെന്നാണ് മുന്‍ താരങ്ങള്‍ ചോദിക്കുന്നത്.

എന്നാല്‍ പരിശീലന സെഷനുകളില്‍ സാക്കയും മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ എന്നിവര്‍ പെനാല്‍റ്റി കണ്‍വെര്‍ട്ട് ചെയ്യുന്നതില്‍ കാണിച്ച മിടുക്ക് മാത്രമാണ് പരിഗണിച്ചതെന്നും മറ്റു താരങ്ങളെക്കാള്‍ മികവോടെ അവര്‍ പെനാല്‍റ്റി എടുത്തിരുന്നുവെന്നുമാണ് സൗത്ത്‌ഗേറ്റിന്റെ വിശദീകരണം. എന്നാല്‍ റഹീം സ്‌റ്റെര്‍ലിങ്ങ് പോലൊരു സീനിയര്‍ താരവും പെനാല്‍റ്റി വിദഗ്ധനും കിക്കെടുക്കാന്‍ ബാക്കിനില്‍ക്കെ സാക്കയെ ഏല്‍പിച്ചതിനു മാത്രം ന്യായീകരണമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ പരിശീലന സമയത്തെ വൈദഗ്ധ്യമനുസരിച്ച് പെനാല്‍റ്റി എടുക്കാനുള്ളവരുടെ റാങ്കിങ് തയാറാക്കിയിരുന്നെന്നും ഫൈനലില്‍ സാക്ക അഞ്ചാം കിക്ക് എടുത്താല്‍ പോലും സ്‌റ്റെര്‍ലിങ്ങിനായിരിക്കില്ല അടുത്ത അവസരം ലഭിക്കുകയെന്നുമാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്റ്റീവ് ഹോളണ്ട് പറയുന്നത്. സാക്കയുടെ കിക്ക് ഗോളായിരുന്നെങ്കില്‍ ജാക്ക് ഗ്രീലിഷ്, ഗോള്‍കീപ്പര്‍ പിക്ക്‌ഫോര്‍ഡ്, കാല്‍വിന്‍ ഫിലിപ്‌സ് എന്നിവര്‍ക്കും ശേഷം ഒമ്പതാം കിക്കിലേക്ക് കളി നീണ്ടാല്‍ മാത്രമേ സ്‌റ്റെര്‍ലിങ്ങിന് അവസരം ലഭിക്കുമായിരുന്നെന്നും ഹോളണ്ട് പറഞ്ഞു.

Next Story

Popular Stories