Top

തനിസ്വഭാവം കാട്ടി ഇംഗ്ലീഷ് ഫാന്‍സ്; യൂറോ തോല്‍വിക്കു പിന്നാലെ യുവതാരങ്ങള്‍ക്ക് വംശീയ അധിക്ഷേപം

യൂറോ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ തോല്‍വിക്കു പിന്നാലെ തനി സ്വഭാവം പുറത്തെടുത്ത് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഫാന്‍സ്. തോല്‍വിയുടെ പേരില്‍ ടീമിലെ യുവതാരങ്ങള്‍ക്കു നേരെ അതിരൂക്ഷമായ വംശീയാധിക്ഷേപങ്ങളാണ് ആരാധകര്‍ നടത്തുന്നത്. ഇംഗ്ലീഷ് താരങ്ങളായ ബുകയോ സാക, ജേഡന്‍ സാഞ്ചോ, മാര്‍ക്കാ റഷ്‌ഫോര്‍ഡ് എന്നിവര്‍ വംശീധിക്ഷേപങ്ങള്‍ക്ക് ഇരയായത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മറ്റും നിരവധി ഇംഗ്ലീഷ് ആരാധകര്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയാണ്. ഇന്നലത്തെ ഫൈനലില്‍ ഈ മൂന്ന് താരങ്ങളും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. എന്നാല്‍ മൂന്നു പേരും യുവതാരങ്ങളാണ് എന്ന […]

12 July 2021 2:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തനിസ്വഭാവം കാട്ടി ഇംഗ്ലീഷ് ഫാന്‍സ്; യൂറോ തോല്‍വിക്കു പിന്നാലെ യുവതാരങ്ങള്‍ക്ക് വംശീയ അധിക്ഷേപം
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ തോല്‍വിക്കു പിന്നാലെ തനി സ്വഭാവം പുറത്തെടുത്ത് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഫാന്‍സ്. തോല്‍വിയുടെ പേരില്‍ ടീമിലെ യുവതാരങ്ങള്‍ക്കു നേരെ അതിരൂക്ഷമായ വംശീയാധിക്ഷേപങ്ങളാണ് ആരാധകര്‍ നടത്തുന്നത്.

ഇംഗ്ലീഷ് താരങ്ങളായ ബുകയോ സാക, ജേഡന്‍ സാഞ്ചോ, മാര്‍ക്കാ റഷ്‌ഫോര്‍ഡ് എന്നിവര്‍ വംശീധിക്ഷേപങ്ങള്‍ക്ക് ഇരയായത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും മറ്റും നിരവധി ഇംഗ്ലീഷ് ആരാധകര്‍ വംശീയ അധിക്ഷേപങ്ങള്‍ നടത്തുകയാണ്.

ഇന്നലത്തെ ഫൈനലില്‍ ഈ മൂന്ന് താരങ്ങളും പെനാല്‍റ്റി നഷ്ടമാക്കിയിരുന്നു. എന്നാല്‍ മൂന്നു പേരും യുവതാരങ്ങളാണ് എന്ന പരിഗണന പോലും ആരാധകര്‍ നല്‍കുന്നില്ല. വംശീയതക്ക് എതിരെ ഇംഗ്ലണ്ട് ടീമും വിവിധ ക്ലബുകളും നിരന്തരം പ്രതിഷേധിക്കുമ്പോഴും ആരാധകര്‍ അഴിഞ്ഞാടുകയാണ്.

വംശീയ അധിക്ഷേപങ്ങളോട് പ്രതിഷേധിക്കാനായി മുട്ടുകുത്തിയാണ് ഇംഗ്ലണ്ട് ടീം മത്സരം ആരംഭിക്കുന്നത്. എന്നാല്‍ ഈ സമയം പലപ്പോഴും ഗാലറിയില്‍ നിന്ന് കുവലുകളും അധിക്ഷേപ സ്വരങ്ങളും ഉയര്‍ന്നു കേള്‍ക്കാം.

എത്രതിരുത്തിയാലും ഇംഗ്ലീഷ് ആരാധകരുടെ ഈ വംശീയ വൈരം തുടര്‍ന്നു കൊണ്ടേയിരിക്കും. ഇംഗ്ലണ്ടില്‍ മാത്രമല്ല യൂറോപ്പില്‍ പല രാജ്യങ്ങളിലും ഫുട്‌ബോള്‍ കളിക്കാര്‍ക്ക് എതിരെ വംശീയാധിക്ഷേപങ്ങള്‍ പതിവാണ്.

Next Story

Popular Stories