Top

പെനാല്‍റ്റി നേരിടുമ്പോള്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ക്ക് നേരെ ‘ലേസര്‍ ആക്രമണം’; യൂറോ കപ്പില്‍ പുതിയ വിവാദം

ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്ന ആഹ്‌ളാദത്തിലാണ് ഇംഗ്ലണ്ട്. എന്നാല്‍ ഈ ആഹ്‌ളാദപ്രകടനത്തിനിടയിലും കല്ലുകടിയായി വിഖ്യാതമായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകരുടെ ദുര്‍നടപടി. ഇന്നലെ രാത്രി നടന്ന രണ്ടാം സെമിഫൈനലിനിടെ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിനെതിരേ ‘ലേസര്‍ ആക്രമണം’ നടത്തിയാണ് അവര്‍ ഫുട്‌ബോളിന്റെ സ്പിരിറ്റിന് കളങ്കം വരുത്തിയത്. മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് കാസപ്‌റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ […]

8 July 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെനാല്‍റ്റി നേരിടുമ്പോള്‍ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ക്ക് നേരെ ‘ലേസര്‍ ആക്രമണം’; യൂറോ കപ്പില്‍ പുതിയ വിവാദം
X

ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പിന്റെ ഫൈനലില്‍ കടന്ന ആഹ്‌ളാദത്തിലാണ് ഇംഗ്ലണ്ട്. എന്നാല്‍ ഈ ആഹ്‌ളാദപ്രകടനത്തിനിടയിലും കല്ലുകടിയായി വിഖ്യാതമായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ആരാധകരുടെ ദുര്‍നടപടി. ഇന്നലെ രാത്രി നടന്ന രണ്ടാം സെമിഫൈനലിനിടെ ഡെന്‍മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്‌മൈഷേലിനെതിരേ ‘ലേസര്‍ ആക്രമണം’ നടത്തിയാണ് അവര്‍ ഫുട്‌ബോളിന്റെ സ്പിരിറ്റിന് കളങ്കം വരുത്തിയത്.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ നിര്‍ണായകമായ പെനാല്‍റ്റി നേരിടുന്നതിനിടയൊണ് കാസപ്‌റിന്റെ മുഖത്തേക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ അടിച്ച് ശ്രദ്ധ തെറ്റിക്കാന്‍ ശ്രമിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

തുടര്‍ന്ന് 104-ാം മിനിറ്റിലാണ് ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ റഹീം സ്‌റ്റെര്‍ലിങ്ങിനെ വീഴ്ത്തിയതിന് ഡെന്‍മാര്‍ക്ക് പെനാല്‍റ്റി വഴങ്ങിയത്. കിക്കെടുക്കാനെത്തിയത് ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍. കെയ്്‌ന്റെ കിക്ക് നേരിടാന്‍ തയാറെടുക്കുന്നതിനിടെയാണ് കാസ്പറിന്റെ നേര്‍ക്ക് ഗ്യാലറിയില്‍ നിന്ന് ലേസര്‍ രശ്മികള്‍ പായിച്ചത്.

ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും അതി വിദഗ്ധമായി പെനാല്‍റ്റി തടുത്തിടാന്‍ കാസ്പറിനായി. എന്നാല്‍ പന്ത് കൈകളില്‍ ഒതുക്കാന്‍ സാധിക്കാതെ വന്നതോടെ ഓടിയെത്തിയ കെയ്ന്‍ അതു ഗോളാക്കി മാറ്റുകയും ചെയ്തു. ആ ഗോളിലാണ് ഡെന്‍മാര്‍ക്കിന്റെ യൂറോ സ്വപ്നങ്ങള്‍ അവസാനിച്ചതും.

മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ കാസ്പറിന്റെ മുഖത്തേക്ക് ലേസര്‍ പ്രകാശം വീഴുന്ന ചിത്രങ്ങള്‍ പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ബാര്‍മി ആര്‍മി എന്ന പേരില്‍ ഗാലറിയില്‍ ആര്‍ത്തലയ്ക്കുന്ന ഇംഗ്ലീഷ് ആരാധകരെ നിലയ്ക്കുനിര്‍ത്തണമെന്നും കളിയുടെ മാന്യത കളയുന്ന പ്രവൃത്തികള്‍ അനുവദിക്കരുതെന്നും മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നുണ്ട്.

Next Story

Popular Stories