Top

വികാരമായി ഡെന്‍മാര്‍ക്കും വിജയോന്മാദവുമായി ഇംഗ്ലണ്ടും യൂറോ സെമിയിലേക്ക്

യൂറോ 2021-ന്റെ ജേതാക്കളെ അറിയാന്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി. ഇന്നലെ രാത്രിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സെമിലൈനപ്പ് വ്യക്തമായി. 24 ടീമുകളുമായി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ലക്ഷ്യമിട്ട് ശേഷിക്കുന്നത് നാലു ടീമുകള്‍ മാത്രം. രണ്ട് അവധി ദിനങ്ങള്‍ക്കു ശേഷം ആറിനഒം ഏഴിനുമായി വെംബ്ലിയില്‍ നടക്കുന്ന സെമിഫൈനലുകളില്‍ ഇറ്റലി സ്‌പെയിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും നേരിടും. ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കുമാണ് ഇന്നലെ സെമി ഉറപ്പിച്ച ടീമുകള്‍. ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയം കൊണ്ട് പന്തു തട്ടുന്ന ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതയിരേ രണ്ടു […]

3 July 2021 9:18 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വികാരമായി ഡെന്‍മാര്‍ക്കും വിജയോന്മാദവുമായി ഇംഗ്ലണ്ടും യൂറോ സെമിയിലേക്ക്
X

യൂറോ 2021-ന്റെ ജേതാക്കളെ അറിയാന്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി. ഇന്നലെ രാത്രിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സെമിലൈനപ്പ് വ്യക്തമായി. 24 ടീമുകളുമായി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ലക്ഷ്യമിട്ട് ശേഷിക്കുന്നത് നാലു ടീമുകള്‍ മാത്രം. രണ്ട് അവധി ദിനങ്ങള്‍ക്കു ശേഷം ആറിനഒം ഏഴിനുമായി വെംബ്ലിയില്‍ നടക്കുന്ന സെമിഫൈനലുകളില്‍ ഇറ്റലി സ്‌പെയിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും നേരിടും. ഇംഗ്ലണ്ടും ഡെന്‍മാര്‍ക്കുമാണ് ഇന്നലെ സെമി ഉറപ്പിച്ച ടീമുകള്‍.

ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയം കൊണ്ട് പന്തു തട്ടുന്ന ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതയിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചു ടൂര്‍ണമെന്റിന്റെ കറുത്തകുതിരകളായി മാറിയത്. അതേസമയം ടൂര്‍ണമെന്റില്‍ ത ുടക്കംമുതല്‍ക്കേ ആധിപത്യം പുലര്‍ത്തുന്ന ഇംഗ്ലണ്ട്് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് യുക്രെയ്‌നെ തകര്‍ത്തെറിഞ്ഞാണ് സെമിയിലേക്ക് ടിക്കറ്റ് എടുത്തത്. ക്വാര്‍ട്ടറിലും ഇംഗ്ലീഷ് വലയില്‍ പന്ത് എത്തിയില്ല. ഈ ടൂര്‍ണമെന്റില്‍ ഗോള്‍ വഴങ്ങാത്ത ഏക ടീമാണ് അവര്‍.

അസര്‍ബൈജാന്റെ തലസ്ഥാനത്ത് നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യപകുതിയിലെ മിന്നും പ്രകടനത്തിലൂടെയായിരുന്നു ഡാനിഷ് മുന്നേറ്റം. മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടിയിരുന്നു. ലാര്‍സണ്‍ എടുത്ത കോര്‍ണറില്‍ തലവച്ച ഡെഡലനിയാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്. തുടക്കത്തിലേ ലീഡ് വഴങ്ങിയതോടെ ചെക്ക് റിപ്പബ്ലിക് തളര്‍ന്നു. മറുവശത്ത് ആക്രമിച്ച് കളിച്ച ഡെന്‍മാര്‍ക്ക് ആധിപത്യം നിലനിര്‍ത്തുകയും ചെയ്തു. ഇടവേളയ്ക്കു തൊട്ടുമുമ്പ് അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു.

44-ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് മഹ്ലെ പുറം കാലു കൊണ്ട് കൊടുത്ത മനോഹര ക്രോസ് മനോഹരമായ ഒരു ഷോട്ടിലൂടെ ഡോല്‍ബര്‍ഗ് വലയില്‍ എത്തിച്ചു. സ്‌കോര്‍ 2-0. രണ്ടു ഗോള്‍ വഴങ്ങി ഇടവേളയ്ക്കു പിരിഞ്ഞ ചെക്ക് രണ്ടാം പകുതിയില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇറങ്ങിയത്. അത് ടീമിന്റെ പ്രകടനത്തെത്തന്നെ മാറ്റിമറിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ അവര്‍ ഡെന്‍മാര്‍ക്ക് ഗോള്‍മുഖം വിറപ്പിച്ചു. നാലു മിനിറ്റിനുള്ളില്‍ തന്നെ ഒരു ഗോാള്‍ മടക്കുകയും ചെയ്തു.

സൗഫലിന്റെ പാസില്‍ നിന്ന് ചെക്കിന്റെ വിശ്വസ്തനായ സ്‌ട്രൈക്കര്‍ പാട്രിക്ക് ഷിക്ക് ആണ് ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ തന്റെ അഞ്ചാം ഗോളായിരുന്നു ഷിക്ക് നേടിയത്. അപകടം മണത്ത ഡെന്‍മാര്‍ക്കും പ്രതിരോധവും ആക്രമണവും കനപ്പിച്ചതോടെ മത്സരം ആവേശകരമായി. ഇരുപകകുതികളിലേക്കും പന്ത് യഥേഷ്ടം കയറിയിറങ്ങി. സമനില ഗോളിനായി ചെക്ക് നടത്തിയ ശ്രമങ്ങള്‍ ഡെന്മാര്‍ക്ക് ഡിഫന്‍സും ഗോള്‍കീപ്പര്‍ കാസ്‌പെര്‍ ഷിമൈക്കിളും ചേര്‍ന്ന് തുടര്‍ച്ചയായി തടഞ്ഞിട്ടു. ഒടുവില്‍ കൃത്യമായ പ്രതിരോധത്തിലൂടെ അവര്‍ സെമി ഉറപ്പിക്കുകയും ചെയ്തു.

റോമില്‍ നടന്ന നാലാം ക്വാര്‍ട്ടറില്‍ നായകന്‍ ഹാരി കെയ്‌ന്റെ ഇരട്ടഗോളുകളാണ് ഇംഗ്ലീഷ് ജയത്തിനു ചുക്കാന്‍ പിടിച്ചത്. ഹാരി മഗ്വെയ്ര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. നാലാം മിനിറ്റില്‍ തന്നെ കെയ്‌നിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടിയേ വന്നില്ല. ആദ്യപകുതിയില്‍ പിന്നീടും ഏറെ ആക്രമണങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ഗോള്‍ നേടാന്‍ അവര്‍ക്കായില്ല.

എന്നാല്‍ ഇതിനു പ്രായശ്ചിത്തമെന്നോണം രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട് തകര്‍തയ്തു കളിച്ചു. ഇടവേളയ്ക്കു ശേഷമുള്ള ആദ്യ മിനിറ്റില്‍ തന്നെ അവര്‍ ലീഡ് ഉയര്‍ത്തി. മഗ്വെയ്‌റായിരുന്നു സ്‌കോറര്‍. ഇതിന്റെ ആഘാതം മാറും മുമ്പേ യുക്രയ്‌നു വീണ്ടും പ്രഹരമേറ്റു. 50-ാം മിനിറ്റില്‍ ലൂക്ക് ഷായുടെ പാസില്‍ നിന്ന് കെയ്ന്‍ ടീമിന്റെ മൂന്നാം ഗോളും നേടി. ഇതോടെ ജയം ഉറപ്പിച്ച ഇംഗ്ലണ്ട് 62-ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സനിലൂടെ പട്ടിക തികച്ചു. അവസാന മിനിറ്റുകളില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് യുക്രെയ്ന്‍ ശ്രമിച്ചത്.

Next Story

Popular Stories