Top

സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട് യുക്രയ്‌നെതിരേ; എറിക്‌സനു വേണ്ടി ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നു നടക്കുൃന്ന മത്സരത്തില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് യുക്രെയ്‌നെയും ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. അസര്‍ബൈജാനിലെ ബാക്കു ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ രാത്രി 9:30 മുതലാണ് ഡെന്‍മാര്‍ക്ക്-ചെക്ക് പോരാട്ടം. രാത്രി 12:30ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ മത്സരം അരങ്ങേറുന്നത്. പ്രീക്വാര്‍ട്ടറില്‍ ശക്തരായ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. യൂറോ കപ്പില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ടീമാണ് അവര്‍. യുവത്വവും, പരിചയസമ്പത്തും ഒരുപോലെയിണങ്ങിയ ഇംഗ്ലണ്ടിനെ മെരുക്കുക യുക്രെയ്‌നെ സംബന്ധിച്ച് ഏറെ ശ്രമകരമാകും. യുക്രൈന് […]

2 July 2021 10:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെമി ലക്ഷ്യമിട്ട് ഇംഗ്ലണ്ട് യുക്രയ്‌നെതിരേ; എറിക്‌സനു വേണ്ടി ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്നു നടക്കുൃന്ന മത്സരത്തില്‍ സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് യുക്രെയ്‌നെയും ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെയും നേരിടും. അസര്‍ബൈജാനിലെ ബാക്കു ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ രാത്രി 9:30 മുതലാണ് ഡെന്‍മാര്‍ക്ക്-ചെക്ക് പോരാട്ടം. രാത്രി 12:30ന് ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ മത്സരം അരങ്ങേറുന്നത്.

പ്രീക്വാര്‍ട്ടറില്‍ ശക്തരായ ജര്‍മ്മനിയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് എത്തുന്നത്. യൂറോ കപ്പില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ടീമാണ് അവര്‍. യുവത്വവും, പരിചയസമ്പത്തും ഒരുപോലെയിണങ്ങിയ ഇംഗ്ലണ്ടിനെ മെരുക്കുക യുക്രെയ്‌നെ സംബന്ധിച്ച് ഏറെ ശ്രമകരമാകും.

യുക്രൈന് ഇത് ആദ്യ യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലാണ്. പ്രീക്വാര്‍ട്ടറില്‍ ആവേശകരമായ മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ചാണ് അവര്‍ അവസാന എട്ടില്‍ കടന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ കളി മാത്രം ജയിച്ച അവര്‍ മികച്ച മൂന്നാം സ്ഥാനക്കാരായണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്.

ഇന്നു നിര്‍ണായക മത്സരത്തിനിറങ്ങുമ്പോള്‍ പരുക്കേറ്റ സ്‌ട്രൈക്കര്‍ ആര്‍തം ബെസെഡിന്‍ ഇല്ലാത്തത് അവര്‍ക്കു കനത്ത തിരിച്ചടിയാകും. അതേസമയം പരുക്കിന്റെ അലട്ടലുകള്‍ര്‍ ഒന്നുമില്ലാതെയാണ്് ഇംഗ്ലണ്ടിന്റെ തയാറെടുപ്പ്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായ ക്വാറന്റീന്‍ കഴിഞ്ഞ് യുവതാരങ്ങളായ മേസണ്‍ മൗണ്ടും ബെന്‍ ചില്‍വെലും തിരിച്ചെത്തുന്നതും അവര്‍ക്ക് കരുത്തുപകരും. ഇതില്‍ മേസണ്‍ മൗണ്ട് ആദ്യ ഇലവനിലേക്ക് തിരികെയെത്താന്‍ സാധ്യതയുണ്ട്.

ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. പ്രീക്വാര്‍ട്ടറില്‍ മികച്ച വിജയങ്ങള്‍ നേടിയാണ് രണ്ടു ടീമുകളും അവസാന എട്ടില്‍ കടന്നത്. ഡെന്‍മാര്‍ക്ക് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് വെയില്‍സിനെ തകര്‍ത്തപ്പോള്‍ കരുത്തരായ ഹോളണ്ടിനെയാണ് ചെക്ക് പട വീഴ്ത്തിയത്.

ഡെന്‍മാര്‍ക്ക് ടീമിന് വൈകാരികമായ ടൂര്‍ണമെന്റ് കൂടിയാണിത്. സൂപ്പര്‍ താരം ക്രിസ്റ്റിയന്‍ എറിക്‌സന്റെ ഹൃദയാഘാതവും വീഴ്ചയും അവര്‍ക്ക് ആരാധക പിന്തുണയേറ്റിയിട്ടുണ്ട്. 1992ല്‍ യൂറോ കിരീടം നേടിയിട്ടുള്ള ഡെന്‍മാര്‍ക്ക് ഇപ്പോള്‍ എറിക്‌സനു വേണ്ടി ആ പ്രകടനം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റശേഷം ശക്തമായാണ് ടീം തിരിച്ചുവന്നത്. അവസാന രണ്ടു മത്സരങ്ങളില്‍ നിന്നായി എട്ടു ഗോളുകളാണ് അവര്‍ നേടിയത്.

മറുവശത്ത് ഈ ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന ടീമാണ് ചെക്ക് റിപ്പബ്ലിക്. ഗ്രൂപ്പില്‍ ഇംഗ്ലണ്ടിന് എതിരായ മത്സരത്തിലെ പരാജയം ഒഴിവാക്കിയാല്‍ ചെക്ക് എല്ലാ മത്സരത്തിലും നല്ല പ്രകടനമാണ് കാഴ്ചവെച്ചത്.

സ്‌കോട്‌ലണ്ടിനെ തോല്‍പ്പിച്ചു കൊണ്ട് ടൂര്‍ണമെന്റ് തുടങ്ങിയ ചെക്ക് റിപ്പബ്ലിക്ക് ക്രൊയേഷ്യയെ സമനിലയിലും പിടിച്ചിരുന്നു. 2004ല്‍ ആണ് അവസാനമായി ചെക്ക് ഒരു യൂറോ കപ്പ് സെമിയില്‍ എത്തിയത്. ഡെന്മാര്‍ക്കിന് എതിരായ അവസാന 25 മത്സരങ്ങളില്‍ ആകെ രണ്ടു തവണ മാത്രമേ ചെക്ക് പരാജയപ്പെട്ടിട്ടുള്ളൂ.

Next Story

Popular Stories