‘ചുട്ടുപൊളളുന്ന ദിനത്തിലെ ചിത്രീകരണം’; പൃഥ്വിരാജ് ചിത്രത്തിന്റെ റീമേക്കുമായി ഇമ്രാന്‍ ഹാഷ്മി

പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ചിത്രം എസ്രയുടെ ഹിന്ദി റീമേക്കുമായി ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വിവരം താരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

‘ചുട്ടുപൊളളുന്ന ദിനത്തില്‍ സംവിധായകന്‍ ജയ് കെയ്‌ക്കൊപ്പം ഇസ്രയുടെ സെറ്റില്‍’, ഇമ്രാന്‍ ഹാഷ്മി കുറിക്കുന്നു. എസ്ര മലയാളത്തിലൊരുക്കിയ ജയ് കെ തന്നെയാണ് ഹിന്ദി പതിപ്പും ചെയ്യുന്നത്.

നടിയും മോഡലുമായ ദര്‍ശന ബാനിക്കാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മനവ് കൗള്‍, വിപിന്‍ ശര്‍മ, ഐവാന്‍ സില്‍വസ്റ്റര്‍ റോഡ്രിഗസ്സ് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരം സുദേവ് നായര്‍ തന്നെയാണ് ഹിന്ദി പതിപ്പിലും എസ്രയെ അവതരിപ്പിക്കുന്നത്.

ടി സിരീസ്സും പനോരമ സ്റ്റുഡിയോസും ചേര്‍ന്ന് ചിത്രം നിര്‍മിക്കുന്നു. മുംബൈയിലും മൗരീഷ്യസ്സിലുമായി ചിത്രീകരണം പുരോഗമിക്കുന്നു.

A grilling and HOT day on the sets of my film #Ezra with the director Jay K . O well winters in mumbai ?

Posted by Emraan Hashmi on Friday, December 11, 2020

2017ല്‍ പുറത്തിറങ്ങിയ ഇസ്ര യഹൂദ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഹൊറര്‍ പ്രണയകഥയാണ്.കേരളത്തിലേക്ക് സ്ഥലം മാറി വരുന്ന ന്യൂക്ലിയർ വേസ്റ്റ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റിന്റെയും ഭാര്യയുടെയും കൈയിലേക്ക് ഒരു പുരാതന പെട്ടി ലഭിക്കുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. ഫോര്‍ട്ട് കൊച്ചിയിലും ശ്രീലങ്കയിലുമായാണ് എസ്ര ചിത്രീകരിച്ചത്.

Latest News