Top

‘പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ നടപടി ക്രൂരം’; പുന:പരിശോധിക്കണമെന്ന് കെ ബാബു എംഎല്‍എ

പെരിയയില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് സിപിഐഎമ്മിന്റെ ശുപാര്‍ശയില്‍ ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എംഎല്‍എ. കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയ നടപടിയിലാണ് എംഎല്‍എയുടെ പ്രതികരണം. പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസ് എത്രമാത്രം ക്രൂരമാണെന്നാണ് ഈ നടപടി വിളിച്ചു പറയുന്നത്. പെരിയ ഇരട്ട കൊലപാതക […]

19 Jun 2021 7:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ നടപടി ക്രൂരം’; പുന:പരിശോധിക്കണമെന്ന് കെ ബാബു എംഎല്‍എ
X

പെരിയയില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് സിപിഐഎമ്മിന്റെ ശുപാര്‍ശയില്‍ ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയ നടപടി ക്രൂരവും അപലപനീയവുമാണെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എംഎല്‍എ. കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നല്‍കിയ നടപടിയിലാണ് എംഎല്‍എയുടെ പ്രതികരണം.

പിണറായിയുടെയും ഇടതുപക്ഷത്തിന്റെയും മനസ് എത്രമാത്രം ക്രൂരമാണെന്നാണ് ഈ നടപടി വിളിച്ചു പറയുന്നത്. പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കുവാന്‍ തുടക്കം മുതലേ ശ്രമിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ പൊതു ഖജനാവില്‍ നിന്നും പണമൊഴുക്കിയാണ് സിബിഐ അന്വേഷണത്തെ തടയുവാന്‍ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിന് യുവജനങ്ങളെയും ജനങ്ങളെയും പരിഹസിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇരകളുടെ കുടുംബം ഇപ്പോഴും അനാഥമാണ്. ഇതാണോ ഇടതുപക്ഷ സര്‍ക്കാരിന്റെ ‘ക്ഷേമമാതൃക’യെന്നും അദ്ദേഹം ചോദിച്ചു. തീരുമാനം പുന:പരിശോധിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, നിയമനത്തില്‍ പ്രതിഷേധിച്ച് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആശുപത്രിക്ക് മുമ്പില്‍ കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. താല്‍ക്കാലിക നിയമനത്തിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് ഇരട്ടക്കൊല കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സമരം.

എം പീതാംബരന്റെ ഭാര്യ മഞ്ജു, രണ്ടാം പ്രതി സിജെ സജിയുടെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി സുരേഷിന്റെ ഭാര്യ ബേബി എന്നിവര്‍ക്കാണ് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. സിപിഐഎം ഭരിക്കുന്ന കാസര്‍കോഡ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരമാണ് നിയമനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതികളുടെ ഭാര്യമാര്‍ക്ക് നിയമനം നല്‍കാന്‍ സിപിഐഎം ശുപാര്‍ശ ചെയ്തിരുന്നതായി ആരോപണമുയരുന്നുണ്ട്.

Also Read: ’50 കോടി തയ്യാറാക്കിക്കോ; 22ന് മറുപടി’; സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി.ടി തോമസ്

Next Story