Top

വേളിയില്‍ പൂട്ടിയ കമ്പനിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു; പട്ടിണി മൂലമെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന കൊച്ചുവേളി ഇന്ത്യന്‍ ക്ലേ കമ്പനിയില്‍ ഇവിടത്തെ കയറ്റിറക്ക് തൊഴിലാളിയായിരുന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെയാണ് ( 50) കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കമ്പനിക്കു മുന്നില്‍ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെയും സമരത്തിലുണ്ടായിരുന്നു ഫ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. ചര്‍ച്ചകളും സമരങ്ങളും നടന്നെങ്കിലും കമ്പനി തുറന്നില്ല. സ്ഥലത്ത് […]

1 Jan 2021 11:39 PM GMT

വേളിയില്‍ പൂട്ടിയ കമ്പനിയില്‍  തൊഴിലാളി ആത്മഹത്യ ചെയ്തു; പട്ടിണി മൂലമെന്ന് സമരം ചെയ്യുന്ന തൊഴിലാളികള്‍
X

തിരുവനന്തപുരത്ത് പൂട്ടിക്കിടന്ന കൊച്ചുവേളി ഇന്ത്യന്‍ ക്ലേ കമ്പനിയില്‍ ഇവിടത്തെ കയറ്റിറക്ക് തൊഴിലാളിയായിരുന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറിനെയാണ് ( 50) കമ്പനിക്കുള്ളിലെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കമ്പനിക്കു മുന്നില്‍ സമരത്തിനെത്തിയ തൊഴിലാളികളാണ് പ്രഫുല്ല കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെയും സമരത്തിലുണ്ടായിരുന്നു ഫ്രഫുല്ല കുമാര്‍ പട്ടിണി മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ 145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. ചര്‍ച്ചകളും സമരങ്ങളും നടന്നെങ്കിലും കമ്പനി തുറന്നില്ല. സ്ഥലത്ത് ശക്തമായ പ്രതിഷേധം നടത്തുകയാണ് തൊഴിലാളികള്‍ ഇപ്പോള്‍. കലക്ടര്‍ എത്താതെ മൃതദേഹം മാറ്റാന്‍ ആകില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Next Story