ഇന്ത്യയില്‍ നിന്ന് ദുബായിലേക്കുള്ള വിമാന സർവ്വീസ് ഉടന്‍: ജൂലൈ ഏഴ് മുതലുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ച് എമിറേറ്റ്സ് എയർലൈന്‍സ്

ഇന്ത്യയില്‍ നിന്നും യുഎയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ ജൂലൈ ഏഴാം തിയതിയോടുകൂടി പുനഃരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ട്വിറ്ററിലൂടെയുള്ള യാത്രക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കവെ എയര്‍ലൈന്‍സ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.

രണ്ട് ഡോസ് കൊവിഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎയിലേക്ക് പ്രവേശിക്കാമെന്ന് യുഎഇ അറിയിച്ചിരുന്നുവെങ്കിലും വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് എമിറേറ്റ്‌സ് എയര്‍സൈന്‍സിന്റെ അനൗദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. അതേസമയം എമിറേറ്റ്‌സിന്റെ വെബ്ബ് സൈറ്റില്‍ ജൂലൈ ഏഴാം തിയതി മുതലുള്ള ടിക്കറ്റ് വില്‍പനയും ആരംഭിച്ചു.

ALSO READ: ജമ്മു വിമാനത്താവളത്തിലെ ഇരട്ടസ്‌ഫോടനം ഡ്രോണ്‍ ആക്രമണമെന്ന് സൂചന; യുഎപിഎ പ്രകാരം കേസ്

ജൂലൈ ആറ് വരെ യുഎഇയിലേക്ക് വിമാന സര്‍വ്വീസ് ഉണ്ടാകില്ലെന്ന നിര്‍ദ്ദേശം അധികൃതര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്നു. സര്‍വ്വീസ് ആരംഭിക്കുന്ന ജൂലൈ ഏഴിന് മുംബൈയില്‍ നിന്ന് ദുബായിലേയ്ക്ക് വണ്‍വേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ് എമിറേറ്റ്‌സ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് 1,32000ത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക്. 9ന് 93,000ത്തിന് മുകളിലും ടിക്കറ്റ് നിരക്കുണ്ട്. അതേസമയം 14, 15 തീയതികളില്‍ ഇത് 42000 ആണ്.

ALSO READ: ‘പ്രവര്‍ത്തകരുടെ അച്ചടക്കം സൈബര്‍ ഇടങ്ങളിലും ബാധകം’; മാര്‍ഗരേഖ നല്‍കിയെന്ന് വിജയരാഘവന്‍

എന്നാല്‍ മറ്റ് സ്വകാര്യ വിമാനസര്‍വ്വീസ് സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടില്ല.

Covid 19 updates

Latest News