Top

ആസ്തി പതിനായിരം രൂപ മാത്രം; അയ്യായിരം കോടിയുടെ ആഴക്കടല്‍ കരാറുമായി വന്ന ഇഎംസിസി ഉടമയുടെ സത്യവാങ്മൂലം, ആഴത്തിലൊന്നും വെളിപ്പെടുത്തേണ്ടെന്ന് വിശദീകരണം

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധക്കരാറിന് അയ്യായിരം കോടി രൂപയുടെ ധാരണാപത്രം സമര്‍പ്പിച്ച ഇഎംസിസി ഡയറക്ടര്‍ക്ക് പതിനായിരം രൂപ മാത്രം സ്വത്തെന്ന് സത്യവാങ്മൂലം. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശമുള്ള തുകയാണ് പതിനായിരം രൂപ. ബാങ്കില്‍ നിക്ഷേപങ്ങളില്ലെന്നും ആഭരണങ്ങളോ ഭൂമിയോ മറ്റെന്തെങ്കിലും വസ്തുക്കളുടെ വരുമാനമോ ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരം. കൃഷിഭൂമിയായിട്ടോ കൃഷിയിതര ഭൂമിയായിട്ടോ ഭൂമി […]

27 March 2021 5:09 AM GMT
ഷമീർ എ

ആസ്തി പതിനായിരം രൂപ മാത്രം; അയ്യായിരം കോടിയുടെ ആഴക്കടല്‍ കരാറുമായി വന്ന ഇഎംസിസി ഉടമയുടെ സത്യവാങ്മൂലം, ആഴത്തിലൊന്നും വെളിപ്പെടുത്തേണ്ടെന്ന് വിശദീകരണം
X

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധക്കരാറിന് അയ്യായിരം കോടി രൂപയുടെ ധാരണാപത്രം സമര്‍പ്പിച്ച ഇഎംസിസി ഡയറക്ടര്‍ക്ക് പതിനായിരം രൂപ മാത്രം സ്വത്തെന്ന് സത്യവാങ്മൂലം. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കുന്ന ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ വസ്തുവകകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കൈവശമുള്ള തുകയാണ് പതിനായിരം രൂപ. ബാങ്കില്‍ നിക്ഷേപങ്ങളില്ലെന്നും ആഭരണങ്ങളോ ഭൂമിയോ മറ്റെന്തെങ്കിലും വസ്തുക്കളുടെ വരുമാനമോ ഇല്ലെന്നാണ് സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരം. കൃഷിഭൂമിയായിട്ടോ കൃഷിയിതര ഭൂമിയായിട്ടോ ഭൂമി സ്വന്തമായിട്ടില്ല. സ്വന്തമായി വസ്തു വകകളൊന്നുമില്ല തുടങ്ങി സ്ഥാവര വസ്തുക്കള്‍ രേഖപ്പെടുത്തേണ്ട കോളങ്ങളിലെല്ലാം ഒന്നുമില്ല എന്നാണ് ഷിജു എഴുതിയിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ സ്വന്തം പേരില്‍ വിദേശത്തും സ്വദേശത്തുമുള്ള സ്വത്ത് വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് ചട്ടം. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച കമ്പനിയുടമയ്ക്ക് പതിനായിരം രൂപയുടെ സ്വത്ത് മാത്രമാണ് ഉള്ളത് എന്നത് വിശ്വസനീയമല്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇതിനോടകംതന്നെ ഉയര്‍ന്നിട്ടുണ്ട്.

സത്യവാങ്്മൂലത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ യാതൊരു കളവുമില്ലെന്നാണ് ഷിജുവിന്റെ പ്രതികരണം. തനിക്ക് പതിനായിരം രൂപയുടെ ആസ്തി മാത്രമേ ഉള്ളു എന്നും ഷിജു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തനിക്ക് വിദേശത്ത് സ്വത്തില്ല. ഇഎംസിസിയില്‍ 13ഓളം കമ്പനികളുണ്ട്. ഇതില്‍ ചില കമ്പനികളില്‍ തനിക്ക് 100 ശതമാനം ഷെയറുണ്ട്. ചിലത് പാര്‍ട്ണര്‍ഷിപ്പാണെന്നും ഷിജു പറയുന്നു.

അതേസമയം, കമ്പനിയില്‍നിന്ന് എത്രവരുമാനമുണ്ടെന്ന ചോദ്യത്തിന് അത്ര ആഴത്തിലുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തേണ്ടതില്ല, ഇന്ത്യയിലെ കാര്യങ്ങള്‍ മാത്രം വെളിപ്പെടുത്തിയാല്‍ മതിയെന്നുമാണ് ഷിജുവിന്റെ വാദം.

സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപ്രകാരം ഇലക്ടോണിക് എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് ഷിജുവിന്റെ വിദ്യാഭ്യാസ യോഗ്യത.

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് ഷിജു എം വര്‍ഗീസ് കുണ്ടറയില്‍ മത്സരിക്കുന്നത്.

Next Story