Top

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎംസിസി ഡയറക്ടര്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. പദ്ധതിയില്‍ മന്ത്രി വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന നയം സര്‍ക്കാരിനില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തള്ളിപ്പറഞ്ഞ മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷിജു വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാദങ്ങളെത്തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും കേരള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ഇഎംസിസിയുമായുള്ള […]

15 March 2021 1:41 AM GMT

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎംസിസി ഡയറക്ടര്‍
X

നിയമസഭാ തെരഞ്ഞെടുപ്പില്‍ കുണ്ടറ മണ്ഡലത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ്. പദ്ധതിയില്‍ മന്ത്രി വഞ്ചിച്ചെന്നും ഇത് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് സ്ഥാനാര്‍ത്ഥിയാകുന്നതെന്നും ഷിജു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന നയം സര്‍ക്കാരിനില്ലെങ്കില്‍ നേരത്തെ പറയണമായിരുന്നു. പിഴവുപറ്റിയത് മന്ത്രിക്കും മന്ത്രിയുടെ ഓഫീസിനുമാണ്. തള്ളിപ്പറഞ്ഞ മേഴ്‌സികുട്ടിയമ്മയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷിജു വര്‍ഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിവാദങ്ങളെത്തുടര്‍ന്ന് ഇഎംസിസിയുമായുള്ള എല്ലാ കരാറുകളും കേരള സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. കമ്പനിക്ക് പള്ളിപ്പുറത്ത് നാലേക്കര്‍ ഭൂമി നല്‍കാനുള്ള തീരുമാനവും റദ്ദാക്കി. ഇഎംസിസിയുമായുള്ള രണ്ട് ധാരണാപത്രങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് ഭൂമി നല്‍കാനുള്ള തീരുമാനം റദ്ദാക്കിയത്. വ്യവസായ മന്ത്രി ഇപി ജയരാജനാണ് ഇത് സംബന്ധിച്ച നിര്‍ദേശം കെഎസ്ഐഡിസിക്ക് നല്‍കിയത്. പ്രാഥമികമായ കരാര്‍ ഒപ്പിട്ടുവെന്നല്ലാതെ ഭൂമി കൈമാറിയിട്ടില്ലെന്നാണ് കെഎസ്ഐഡിസിയുടെ വിശദീകരണം.

ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്നാണ് കെഎസ്ഐഡിസിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. 2020 ഫെബ്രുവരി 28ന് ‘അസെന്‍ഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രമാണ് നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയത്.

Next Story