Top

വീണ്ടും ചന്ദ്രനിലേക്ക്; ഇത്തവണ പേടകമൊരുക്കാന്‍ നാസയ്‌ക്കൊപ്പം ഇലോണ്‍ മസ്‌കും

ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും പ്രതിരോധ രംഗത്തെ ഡൈനറ്റിക്‌സിം പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമറിയിച്ചെങ്കിലും നാസ ആവശ്യം അംഗീകരിച്ചിരുന്നില്ല.

17 April 2021 7:41 AM GMT

വീണ്ടും ചന്ദ്രനിലേക്ക്; ഇത്തവണ പേടകമൊരുക്കാന്‍ നാസയ്‌ക്കൊപ്പം ഇലോണ്‍ മസ്‌കും
X

വാഷിംഗ്ടണ്‍: അഞ്ചുപതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടുമൊരു ചാന്ദ്രദൗത്യവുമായി നാസ. ഏറ്റവും ഒടുവില്‍ അപ്പോളോ 17 ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസ വീണ്ടുമൊരു യാത്രയ്ക്ക് ഒരുങ്ങുമ്പോള്‍ ബഹിരാകാശ രംഗത്തെ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌കിന്റെ സപേസ് എക്‌സും ദൗത്യത്തില്‍ പങ്കാളിയാകും.

‘ആര്‍ടെമിസ്’ എന്ന പേരില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദൗത്യം ബഹിരാകാശ യാത്രയിലേക്ക് സ്വകാര്യ പങ്കാളിത്തമെത്തിക്കുന്നു എന്ന കാരണത്താല്‍ ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള പദ്ധതിയാണ്.

290 ഡോളറാണ് (21,616 കോടി ഇന്ത്യന്‍ രൂപ) പേടക നിര്‍മ്മാണത്തിനായി സ്‌പേസ് എക്‌സിന് കൈമാറിയിരിക്കുന്നത്. അതേസമയം, അപ്പോളോ 17 നേക്കാള്‍ 13 ശതമാനം കുറവ് ചിലവില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇലോണ്‍ മസ്‌ക് അവകാശപ്പെടുന്നത്. സ്‌പേസ് ലോഞ്ച് സംവിധാനം, ഓറിയോണ്‍ ബഹിരാകാശ പേടകം എന്നിവയും പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കും. ദൗത്യത്തിനായി നാസക്കുമാത്രം 2470 കോടി ഡോളര്‍ അനുവദിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും പ്രതിരോധ രംഗത്തെ ഡൈനറ്റിക്‌സിം പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമറിയിച്ചെങ്കിലും നാസ ആവശ്യം അംഗീകരിച്ചിരുന്നില്ല.

മുന്‍പ് രണ്ടുതവണ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്ടിച്ച ബഹിരാകാശ രംഗത്തെ സ്വകാര്യ സാന്നിധ്യമായ സ്‌പേസ് എക്‌സ് ഏപ്രില്‍ 22ന് മൂന്നാം സംഘത്തെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍.

ആളുകളെ കൂട്ടമായി ബഹിരാകാശാത്തെത്തിക്കുന്നതിനുള്ള പേടകങ്ങള്‍ ഒരുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇതുവരെ വിജയിക്കാത്ത ആ പദ്ധതിയും വൈകാതെ സാധ്യമാകുമെന്ന പ്രത്യാശയിലാണ് ഇലോണ്‍ മസ്‌ക്.

1969ല്‍ അപ്പോളോ 11 ആയിരുന്നു ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. പിന്നീട് 1972ല്‍ അപ്പോളോ 17 ലൂടെയും മനുഷ്യന്‍ ചാന്ദ്രദൗത്യം വിജയകരമായി പിന്നിട്ടു. എന്നാല്‍ അതിനുശേഷം പതിറ്റാണ്ടുകളായി അത്തരമൊരു പദ്ധതി സാധ്യമായില്ല.

Also Read: എടക്കരയില്‍ നായയെ വാഹനത്തില്‍ കെട്ടിവലിച്ച് ഉടമയുടെ ക്രൂരത

Next Story

Popular Stories