Top

തോല്‍വിയുടെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി; ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന് ചെന്നിത്തല; കെപിസിസി യോഗത്തില്‍ നടന്നത്

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ചാണ്ടിയുടെയും വൈകാരികപ്രകടനങ്ങളെന്ന് റിപ്പോര്‍ട്ട്. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്തം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും […]

7 May 2021 4:06 AM GMT

തോല്‍വിയുടെ ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി; ചിരിക്കാന്‍ വകയുണ്ടാക്കരുതെന്ന് ചെന്നിത്തല; കെപിസിസി യോഗത്തില്‍ നടന്നത്
X

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും ഉമ്മന്‍ചാണ്ടിയുടെയും വൈകാരികപ്രകടനങ്ങളെന്ന് റിപ്പോര്‍ട്ട്. തോല്‍വിയുടെ ഉത്തരവാദി താന്‍ മാത്രമാണെന്ന് വരുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും തോല്‍വിയില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും മുല്ലപ്പള്ളി വൈകാരികമായി പ്രതികരിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനെന്ന നിലയില്‍ ഉത്തരവാദിത്തം തനിക്കാണെന്നും അത് ഏറ്റെടുക്കുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ വകയുണ്ടാക്കരുതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.

പാര്‍ട്ടിയിലും പാര്‍ലമെന്ററി പാര്‍ട്ടിയിലും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് രമേശ് ചെന്നിത്തല യോഗത്തിന് മുന്‍പാകെ അറിയിച്ചത്. പരസ്പരം ആരോപണം ഉന്നയിച്ച് മറ്റുള്ളവര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ ഇനിയും അവസരമുണ്ടാക്കരുത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി അറിഞ്ഞു കൊണ്ട് എല്‍ഡിഎഫിന് വോട്ടു മറിച്ചു. 60 മണ്ഡലങ്ങളില്‍ എങ്ങനെ വന്നാലും എല്‍ഡിഎഫ് ജയിക്കുന്ന രീതിയിലാണ് മണ്ഡല പുനര്‍നിര്‍ണയം നടന്നതെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളെ വലയിലാക്കാന്‍ ആര്‍എസ്എസില്‍ നിന്നും വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ചെന്നിത്തല ആരോപിക്കുന്നു. ആര്‍എസ്എസ് തന്ത്രത്തിന് എതിരെ ജാഗ്രത വേണമെന്ന് നേതാക്കള്‍ ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തമ്മിലടിച്ചു ആര്‍.എസ്.എസ്സിന് മുതലെടുക്കാന്‍ അവസരം നല്‍കരുത് എന്ന കാര്യത്തിലും നേതാക്കള്‍ കെപിസിസി യോഗത്തില്‍ ഒറ്റക്കെട്ടായി ഉറച്ചുനിന്നു.

അതേസമയം കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മൂന്ന് സീറ്റ് ഉണ്ടായിരുന്നത് രണ്ടായി ചുരുങ്ങി എന്നതും സുധാകരന്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിപക്ഷ നേതാവായി വിഡി സതീശനേയും ചുമതലപ്പെടുത്തണമെന്ന് വ്യാപകമായ ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം നടന്നത്. ഹൈക്കമാന്‍ഡ് പറയുകയാണെങ്കില്‍ താന്‍ രാജി നല്‍കാന്‍ തയ്യാറാണെന്നും സ്വന്തം നിലയ്ക്ക് രാജിവെക്കില്ലെന്നുമായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്‍പ് പറഞ്ഞിരുന്നത്.

Next Story