Top

‘ഇരട്ടവോട്ടുകള്‍ 38,586 മാത്രം’; വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍; ചെന്നിത്തലയുടെ ഹര്‍ജിയില്‍ നാളെ വിധി

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറയുക. രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയായി. ഇരട്ട വോട്ട് കണ്ടത്താനും തടയാനും വ്യക്തമായ മാര്‍ഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്തില്ലന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തതമാക്കി. ഹര്‍ജിയിലും പരാതിയിലും പറയുന്നതു പോലെ നാല് […]

30 March 2021 4:47 AM GMT

‘ഇരട്ടവോട്ടുകള്‍ 38,586 മാത്രം’; വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍; ചെന്നിത്തലയുടെ ഹര്‍ജിയില്‍ നാളെ വിധി
X

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറയുക. രമേശ് ചെന്നിത്തലയുടേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും വാദങ്ങള്‍ ഇന്ന് പൂര്‍ത്തിയായി.

ഇരട്ട വോട്ട് കണ്ടത്താനും തടയാനും വ്യക്തമായ മാര്‍ഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിയ സാഹചര്യത്തില്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്തില്ലന്ന് കമ്മീഷന്‍ കോടതിയില്‍ വ്യക്തതമാക്കി. ഹര്‍ജിയിലും പരാതിയിലും പറയുന്നതു പോലെ നാല് ലക്ഷത്തിന് മുകളില്‍ ഇരട്ട വോട്ടുകള്‍ ഇല്ല. ഉള്ളത് 38,586 ഇരട്ട വോട്ടുകളാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. ബിഎല്‍ഒമാരുടെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇരട്ട വോട്ടുള്ളവരുടെ വിശദാംശങ്ങള്‍ ബിഎല്‍ഒമാര്‍ പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. തെരഞ്ഞെടുപ്പ് സംശുദ്ധി കാത്ത് സൂക്ഷിക്കാന്‍ കമ്മിഷന് ബാധ്യതയുണ്ടെന്നും നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തുമെന്നും വ്യക്തമാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍ പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്നും കോടതിയെ അറിയിച്ചു.

അതേസമയം, പ്രതിപക്ഷ നേതാവും നാലിന നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിക്ക് സമര്‍പ്പിച്ചു. ഒന്നിലധികം വോട്ടുള്ളവര്‍ ഏത് ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് ബിഎല്‍ഒമാര്‍ മുന്‍കൂര്‍ രേഖാമൂലം എഴുതി വാങ്ങണം.ഇതിന്റെ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറണം, ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നുമാണ് സത്യവാങ്മൂലം നല്‍കണം. വോട്ട് രേഖപ്പെടുത്തിയവരുടെ ഫോട്ടോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വറില്‍ ശേഖരിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശമാണ് പ്രതിപക്ഷ നേതാവ് ഹൈ്കകോടതിയെ അറിയിച്ചത്.

വോട്ടര്‍ പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെന്നിത്തല ഹരജി നല്‍കിയത്. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ലെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഈ ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവില്‍ ഇരട്ട വോട്ട് മരവിപ്പിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പ്രഥമൃഷ്ട്യാ ക്രമക്കേട് ഉണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇതിനാവശ്യമായ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തില്‍ രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിത് എന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.

Next Story