സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു; ഇലക്ഷന് കമ്മീഷന് നടപടി കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് അടുത്ത മാസം 12നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വയലാർ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി […]

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് അടുത്ത മാസം 12നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
വയലാർ രവി, പി വി അബ്ദുൾ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് എൽ ഡി എഫിന് രണ്ടു സീറ്റും യു ഡി എഫിന് ഒരു സീറ്റുമാണ് വിജയിക്കാനാവുക. ഇതിൽ പി വി അബ്ദുൾ വഹാബിനെ തന്നെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനാണ് യു ഡി എഫ് തിരുമാനം.
എല്‍ഡിഎഫിന് ഒഴിവ് വന്ന രണ്ട് സീറ്റുകളില്‍ ഒന്ന് കോണ്‍ഗ്രസ് വിട്ട് എന്‍സിപിയിലെത്തിയ മുതിര്‍ന്ന നേതാവ് പി സി ചാക്കോയ്ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് സീറ്റുകളും സിപിഐഎം പ്രാതിനിധ്യം കൂട്ടാന്‍ ഉപയോഗിക്കണമെന്ന അഭിപ്രായം നേതൃത്വത്തിനിടയില്‍ ഉയര്‍ന്നിട്ടുണ്ട്. സിപിഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം രാജ്യസഭയിലുണ്ട്. ഒരു സീറ്റില്‍ ചെറിയാന് ഫിലിപ്പിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ചെറിയാന് ഫിലിപ്പിന് സാധ്യതയുണ്ടായിരുന്നെങ്കിലും സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെട്ട് എളമരം കരീമിനെ അയക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രണ്ട് ടേണ്‍ നിബന്ധനയുടെ ഭാഗമായി നിയമസഭാ മത്സരരംഗത്ത് നിന്ന് പിന്മാറിയ തോമസ് ഐസക്, എ കെ ബാലന്, കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃനിരയിലുള്ള വിജൂ കൃഷ്ണന് എന്നിവരും പരിഗണനയിലുണ്ട്.
കേരളത്തിന് 9 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ആറുവര്‍ഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാല്‍ ഒരാള്‍ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവില്‍ തെരഞ്ഞെടുക്കുന്നയാള്‍ക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.