Top

ഭരണവിരുദ്ധതരംഗം വീശാതെ കേരളവും ബംഗാളും അസമും; തുടര്‍ഭരണം ശക്തമായ ജനപിന്തുണയോടെ; പ്രതിപക്ഷകക്ഷികള്‍ക്ക് കനത്തതിരിച്ചടി

നാല് സംസ്ഥാനങ്ങളിലെ നിയമസഭാതെരെഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാറുകൾ തന്നെ അധികാരം തിരിച്ചുപിടിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഭരണവിരുദ്ധതരംഗങ്ങളെ നിഷ്പ്രഭമാക്കുന്ന വിധത്തിലാണ് തമിഴ്‌നാടൊഴിച്ച് മൂന്ന്‌സംസ്ഥാനങ്ങളിലെയും ജനവിധി. കേരളത്തിൽ നാല്പ്പത് വർഷത്തിന് ഷേഷം തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ സർക്കാറായി ചരിത്രത്തിലേക്ക് വിജയിച്ചുകയറുകയാണ് പിണറായിവിജയൻ നയിക്കുന്ന ഇടതുപക്ഷസർക്കാർ. കോൺഗ്രസ്സ് രാഷ്ട്രീയ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന കാഴ്ച്ചയും നന്ദിഗ്രാമിനുശേഷം ബംഗാളിൽ ഉയിർത്തേഴുന്നേൽപ്പില്ലാത്തവിധം ഇടതുപക്ഷം പൂജ്യത്തിലേക്ക് തൂത്തെറിയപ്പെട്ടുവെന്നതും ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്രേകകളാണ്. മൂന്ന് സീറ്റിൽ നിന്നും 76ലേക്ക് […]

3 May 2021 5:21 AM GMT
വത്സല

ഭരണവിരുദ്ധതരംഗം വീശാതെ കേരളവും ബംഗാളും അസമും; തുടര്‍ഭരണം ശക്തമായ ജനപിന്തുണയോടെ; പ്രതിപക്ഷകക്ഷികള്‍ക്ക് കനത്തതിരിച്ചടി
X

നാല് സംസ്ഥാനങ്ങളിലെ നിയമസഭാതെരെഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും നിലവിൽ ഭരണത്തിലിരിക്കുന്ന സർക്കാറുകൾ തന്നെ അധികാരം തിരിച്ചുപിടിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഭരണവിരുദ്ധതരംഗങ്ങളെ നിഷ്പ്രഭമാക്കുന്ന വിധത്തിലാണ് തമിഴ്‌നാടൊഴിച്ച് മൂന്ന്‌സംസ്ഥാനങ്ങളിലെയും ജനവിധി. കേരളത്തിൽ നാല്പ്പത് വർഷത്തിന് ഷേഷം തുടർച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ സർക്കാറായി ചരിത്രത്തിലേക്ക് വിജയിച്ചുകയറുകയാണ് പിണറായിവിജയൻ നയിക്കുന്ന ഇടതുപക്ഷസർക്കാർ. കോൺഗ്രസ്സ് രാഷ്ട്രീയ ഭൂപടത്തിൽ നിന്നും അപ്രത്യക്ഷമാകുന്ന കാഴ്ച്ചയും നന്ദിഗ്രാമിനുശേഷം ബംഗാളിൽ ഉയിർത്തേഴുന്നേൽപ്പില്ലാത്തവിധം ഇടതുപക്ഷം പൂജ്യത്തിലേക്ക് തൂത്തെറിയപ്പെട്ടുവെന്നതും ഈ തെരെഞ്ഞെടുപ്പിന്റെ പ്രത്രേകകളാണ്. മൂന്ന് സീറ്റിൽ നിന്നും 76ലേക്ക് സീറ്റുനില ഉയർത്തി ബംഗാളിൽ ബിജെപി മികച്ചപ്രകടനം കാഴ്ച്ചവച്ചെങ്കിലും അധികാരം നേടുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ലെന്ന് പുതിയ ഫലം ഓർമ്മപ്പെടുത്തുന്നു. ചരിത്രത്തിലാദ്യമായി കേരളത്തിൽ തുറന്നുകിട്ടിയ ഒരേഒരു അക്കൗണ്ട് നിലനിർത്തുന്നത്‌പോലും സാദ്ധ്യമാകാതെ ബിജെപിയെ ജനം പുറന്തളളിയെന്നതും ഈ തെരെഞ്ഞെടുപ്പിന്റെ സവിശേഷതയാണ്.

ഭരണവിരുദ്ധതരംഗങ്ങൾ ആഞ്ഞടിച്ചിട്ടും ബംഗാളിലും കേരളത്തിലും അസമിലും വൻവിജയം നേടിയെടുക്കോൻ നിലവിൽ അധികാരത്തിലിരുന്ന സർക്കാരുകൾക്കായി എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. കേരളത്തിൽ 140 അംഗ നിയമസഭയിൽ 99 സീറ്റുകൾ നേടിയാണ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാർ അധികാരത്തിൽ തിരിച്ചെത്തുന്നത്. സിപിഐ(എം) നയിക്കുന്ന എൽ ഡി എഫും കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫും മാറി മാറി അധികാരത്തിലെത്തുന്ന കഴിഞ്ഞ 40വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ചാണ് വൻ ഭൂരിപക്ഷംനേടി മുഖ്യമന്ത്രിപിണറായിവിജയൻ ഇത്തവണ അധികാരത്തിലെത്തുന്നത്. ഇത്തവണ കോൺഗ്രസ്സ് നയിക്കുന്ന യുഡിഎഫ് സഖ്യത്തിന് നേടാനായത് 41 സീറ്റുകൾമാത്രമാണ്.. പല മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്കും ഭൂരിപക്ഷത്തിലുണ്ടായ വൻഇടിച്ചിലും പ്രതിപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടേണ്ടത്. മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഉമ്മൻചാണ്ടിയ്ക്ക് 27,092 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് അഞ്ച്പതിറ്റാണ്ടായി പ്രതിനിധീകരിക്കുന്ന പുതുപ്പള്ളിയിൽ നേടാനായത്. 2016-ൽ 71,597 വോട്ടുകളാണ് ചാണ്ടിയ്ക്കുണ്ടായിരുന്നത്. ഭരണവിരുദ്ധ തരംഗങ്ങൾക്കുള്ളസാദ്ധ്യതയുയർത്തി ഇത്രയധികം ആരോപണങ്ങൾ നിലനിന്നമറ്റൊരു സർക്കാർ കേരളചരിത്രത്തിൽ തന്നെ ഇല്ലെന്നതാണ് വാസ്തവം. സ്വർണ്ണക്കടത്തുമുതൽ തീവ്രവാദബന്ധംവരെയുള്ള ആരോപണങ്ങളിലാണ് ദേശീയ അന്വോഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ ഓഫീസിനിനും മന്ത്രിമാർക്കുമെതിരെ അന്വോഷണം നടത്തിയത്. ദേശീയഅന്വോഷണഏജൻസികളുടെ അന്വോഷണം ഇപ്പോഴും നിലനില്ക്കുന്ന പശ്ചാത്തലത്തിലും കൂടിയാണ് പിണറായി വിജയന്റെ സമാനകളില്ലാത്തവിജയം.

294-അംഗ ബംഗാൾനിമയസഭയിൽ ഇരുനൂറിലധികം സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് മമത മൂന്നാം തവണയും സംസ്ഥാനത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. 2011ലും 2016ലും നേടിയവിജയം മൂന്നാം തവണയും ആവർത്തിക്കുകയാണ് ത്രിണമൂൽ കോൺഗ്രസ്സ് നേതാവ് മമതാബാനർജി. ഇടതുപക്ഷത്തിന്റെ ഈറ്റില്ലമായ ബംഗാളിൽനിന്നും പാർട്ടിയെ തൂത്തെറിഞ്ഞ നന്ദിഗ്രാമിൽ കനത്തആത്മവിശ്വാസത്തോടെ ജനവിധിതേടിയ മമതയ്ക്ക് പക്ഷേ സ്വന്തം തട്ടകത്തിൽ അടിപതറിയെന്നതും ഈ തെരെഞ്ഞെടുപ്പിന്റെ അപൂർവ്വക്കാഴ്ച്ചയാണ്. ബിജെപിയിലേക്ക് കുടിയേറിയ, മമതയുടെ വലംകൈയ്യായ മുതിർന്നതൃണമൂൽ നേതാവ് അധികാരി സുവേന്തുവിനോട് പതിനായിരത്തിലധികം വോട്ടുകൾക്കാണ് മമത പരാജയപ്പെട്ടത്. പടജയിച്ചു പടനായകൻ തോറ്റു എന്ന അവസ്ഥയ്ക്ക് സംസ്ഥാനത്തെ വൻത്രിണമൂൽ തരംഗത്തിൽ പ്രസക്തിയില്ലാതാവുകയാണ്. അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇഞ്ചോടിഞ്ച് പോരാടിയിട്ടും ബിജെപിയ്ക്ക് നേടാനായ 76 സീറ്റുകൾമാത്രമാണ്. 2016-ൽ 70സീറ്റുകൾ നേടിയ കോൺഗ്രസ്സ് -ഇടത് സഖ്യം പൂജ്യത്തിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുന്ന അവസ്ഥയും ബംഗാളിലുണ്ടായി. ശാരദചിട്ടിഫണ്ട് ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ മമതയ്‌ക്കെതിരെ കേന്ദ്രഅന്വോഷണ ഏജൻസികളുടെ അന്വോഷണം നിലനില്ക്കുന്ന സാഹചര്യം ഭരണവിരുദ്ധതരംഗമായി ഉയരാൻ ഏറെസാദ്ധ്യതയുണ്ടായിട്ടും മമതയിൽ തന്നെ ബംഗാൾ വിശ്വാസമർപ്പിച്ചു. തുടർച്ചയായി മൂന്നാമതും അധികാരത്തിലേറുന്ന ഇടതുപക്ഷേതര ആദ്യസർക്കായി ചരിത്രം തിരുത്തിക്കുറിയ്ക്കുകയാണ് മമത.

അസമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച ജനരോഷം ഭരണവിരുദ്ധ തരംഗമാകാനുള്ള സാദ്ധ്യത ഏറെയായിരുന്നു ഈ തെരെഞ്ഞടുപ്പിൽ. രണ്ട് പതിറ്റാണ്ടുകളായി ബോഡോജനതാ കൗൺസിലിനെ നയിക്കുന്ന ബോഡോലാന്റ് പീപ്പിൾസ് പാർട്ടിയുൾപ്പെടെ പൗരത്വ ഭേതഗതിബില്ലിനെതിരെ പൊരുതാൻ മാത്രമായി രൂപീകരിക്കപ്പെട്ട പ്രദേശിക പാർട്ടികളായ അസംജാതീയതാ പരിഷത്ത്, റജൗദർ തുടങ്ങിയപാർട്ടികൾ അതിശക്തമായ പ്രക്ഷോഭം തന്നെയാണ് സർക്കാനെതിരെ നടത്തിയത്.പല എക്‌സിറ്റ് പോളുകളും അസമിലെ ബിജെപി സർക്കാറിന് കേവലഭൂരിപക്ഷം നേടാനാവശ്യമായ 64സീറ്റുകൾ മാത്രമാണ് 126-അംഗ നിയമസഭയിൽ പ്രവചിച്ചത്. കോൺഗ്രസ്സ് നയിക്കുന്ന മഹാസഖ്യം കനത്തവെല്ലുവിളിയാണ് അസമിലെ ബിജെപി സഖ്യത്തിനുയർത്തിയത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി സർബന്ത സോനാവാലിന്റെ നേതൃത്വത്തിൽ ബിജെപി സംസ്ഥാനത്ത് രണ്ടാമൂഴത്തിലേക്ക് കടക്കുന്നത്. എഴുപത്തിയാറുസീറ്റുകളാണ് ഇത്തവണ ബിജെപിയ്ക്ക് അസമിൽ നേടാനായത്. ആറുപതിറ്റാണ്ടോളം അസം ഭരിച്ച കോൺഗ്രസ്സിന് 50 സീറ്റുകളിലേക്ക് ചുരുങ്ങേണ്ടിയും വന്നു. അസം കോൺഗ്രസ്സ് അദ്ധ്യക്ഷൻ റിപിൻബോറ തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ്സിന്റെ നിലകൂടുതൽ പരിതാപകരമാക്കുന്നു.. അസമിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്ന ആദ്യകോൺഗ്രസ്സേതര സർക്കാറെന്ന ചരിത്രനേട്ടം കൂടി സ്വന്തമാക്കുകയാണ് സർബന്ത സോനാവാൽ നയിക്കുന്ന ബിജെപി സർക്കാർ. മറ്റ്‌സംസ്ഥാനങ്ങളിൽ ഭരണത്തിനു പുറത്തുനിന്നാണ് ബിജെപി തെരെഞ്ഞെടുപ്പിൽ പൊരുതിയിരുന്നതെങ്കിൽ അസമിൽ അധികാരം നിലനിർത്തുകയായിരുന്നു പാർട്ടിയുടെ മുന്നിലുണ്ടായിരുന്ന ദൗത്യം.

മൂന്നരപതിറ്റാണ്ട് തുടർച്ചയായി സംസ്ഥാനത്ത് ആധിപത്യം സ്ഥാപിച്ച ഇടതുപക്ഷം ബംഗാളിൽനിന്നും പൂർണ്ണമായും തൂത്തെറിയപ്പെടുന്ന അവസ്ഥയ്ക്കും 2021 തെരെഞ്ഞെടുപ്പ് സാക്ഷിയായി.. നന്ദിഗ്രാം കലാപത്തിന് ശേഷം ഭരണം നഷ്ട്ടപ്പെട്ട ഇടതുപക്ഷത്തിന് ബംഗാൾ ഭരണത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും പ്രസക്തി നഷ്ട്‌പ്പെടുകയാണ്. 2016-ൽ കോൺഗ്രസ്സുമായി സഖ്യം ചേർന്ന ഇടതുപക്ഷം 26സീറ്റുകളിലേക്ക് ചുരുങ്ങിയിരുന്നു. 2021-ലെത്തുമ്പോൾ സീറ്റുകളൊന്നും നേടാനാകാതെ പൂജ്യത്തിലേക്ക് ഇടത്പക്ഷം ഇല്ലാതാകുന്ന കാഴ്ച്ചയും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാവുകയാണ്. 2016-ൽ 44 സീറ്റുകൾ നേടിയ കോൺഗസ്സും ബംഗാൾ രാഷ്ട്രീയത്തിൽ നിന്നും 2021 തെരെഞ്ഞെടുപ്പിൽ അപ്രത്യക്ഷമാവുകയാണ്. സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊള്ളുകയാണ്. ദേശീയപാർട്ടികളായ കോൺഗ്രസ്സും ഇടതുപക്ഷവും ബംഗാൾ രാഷ്ട്രീയത്തിൽ നിന്നും അരങ്ങൊഴിയുന്നതും ബിജെപിയും പ്രാദേശിക പാർട്ടിയായ ത്രിണമൂലും പ്രധാന എതിരാളികളായി മാറുന്ന രാഷ്ട്രീയ ചിത്രം കൂടി 2021 തെരെഞ്ഞെടുപ്പ് നല്കുന്നു.

234-അംഗ തമിഴ്‌നാട് നിയമസഭയിൽ 124 സീറ്റുകളിൽ വിജയിച്ച് നാല് സീറ്റുകളിൽ മുന്നിട്ടുനില്ക്കുകയാണ് ഡിഎംകെ. പത്ത് വർഷം അധികാരത്തിൽ നിന്നും വിട്ടുനിന്ന എം കെ സ്റ്റാലിൻ നയിക്കുന്ന ഡി എം കെ തെരെഞ്ഞടുപ്പിൽ വിജയിക്കുമെന്ന് തന്നെയാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രവചിച്ചത്. കഴിഞ്ഞതെരെഞ്ഞെടുപ്പിൽ അധികാരത്തിലിരുന്നിട്ടും കനത്തപരാജയം ഏറ്റുവാങ്ങിയ ഏക സർക്കാർ തമിഴ്‌നാട്ടിലെ ഇടപ്പാഡി കെ പളനിസ്വാമി നയിച്ച എ ഐ എ ഡി എം കെ സർക്കാർ മാത്രമാണ്. അൻപത്തൊൻപത് സീറ്റുകളിൽ മാത്രമാണ് പാർട്ടിയ്ക്ക് വിജയം കണ്ടെത്താനായത്. 17 സീറ്റുകളിൽ മുന്നിട്ടുനില്ക്കുകയും ചെയ്യുന്ന അവസ്ഥയിലാണ് എ ഐഎ ഡി എ കെ.

Next Story