Top

13 ദിവസത്തിൽ 48 കോവിഡ് മരണം, മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോയെന്ന് എൽദോ എബ്രഹാം; നിയുക്ത എം.എൽ.എയ്ക്ക് അഭിനന്ദനങ്ങളെന്ന് എൽദോസ് കുന്നപ്പിള്ളി

പഞ്ചായത്ത്, ​​ന​ഗരസഭ ഭരിക്കുന്ന യുഡിഎഫിന്റെ പിടിപ്പുകേടാണ് മണ്ഡലത്തിലെ സാഹചര്യം ഇത്രയധികം വഷളാവാൻ കാരണമെന്നും എൽദോ എബ്രഹാം ഫെയിസ്ബുക്കിൽ കുറിച്ചു.

15 May 2021 9:56 AM GMT

13 ദിവസത്തിൽ 48 കോവിഡ് മരണം, മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോയെന്ന് എൽദോ എബ്രഹാം; നിയുക്ത എം.എൽ.എയ്ക്ക് അഭിനന്ദനങ്ങളെന്ന് എൽദോസ് കുന്നപ്പിള്ളി
X

കൊച്ചി: മൂവാറ്റുപുഴയിലെ കൊവിഡ് സാഹചര്യം ദയനീയമെന്ന് മുൻ എംഎൽഎ എൽദോ എബ്രഹാം. പഞ്ചായത്ത്, ​​ന​ഗരസഭ ഭരിക്കുന്ന യുഡിഎഫിന്റെ പിടിപ്പുകേടാണ് മണ്ഡലത്തിലെ സാഹചര്യം ഇത്രയധികം വഷളാവാൻ കാരണമെന്നും എൽദോ എബ്രഹാം ഫെയിസ്ബുക്കിൽ കുറിച്ചു. സിപിഐയുടെ സിറ്റിം​ഗ് എം.എൽ.എയായിരുന്ന എൽദോ എബ്രഹാം ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടനോട് തോറ്റിരുന്നു. നിയുക്ത എം.എൽ.എയെയും പോസ്റ്റിൽ എൽദോ വിമർശിക്കുന്നുണ്ട്. അതേസമയം പോസ്റ്റിന് കീഴെ പെരുമ്പാവൂർ എ.എൽ.എ എൽദോസ് കുന്നപ്പിള്ളി കമന്റ് ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് തന്നെ മാതൃകയായികൊണ്ടിരിക്കുന്ന പ്രിയ സുഹുർത്തും നിയുക്ത മുവാറ്റുപുഴ എം.എൽ.എ യുമായ മാത്യു കുഴൽനാടന് അഭിനന്ദനങ്ങൾ എന്നാണ് എം.എൽ.എയുടെ കമന്റ്.

എൽദോ എബ്രഹാമിന്റെ പോസ്റ്റ്

മൂവാറ്റുപുഴയിൽ നാഥൻ ഉണ്ടോ?
കഴിഞ്ഞ 13 ദിവസം മൂവാറ്റുപുഴയിൽ കോവിഡ് മരണം 48!!
3091 രോഗികൾ !
എന്താണ് പ്രധാന കാരണങ്ങൾ ?
ഉത്തരം: ആരോഗ്യം -റവന്യൂ- തദ്ദേശ – പോലീസ് വകുപ്പുകളെ തമ്മിൽ യോജിപ്പിക്കാൻ നേതൃത്വം ഇല്ല. UDFപഞ്ചായത്ത് – നഗരസഭ ഭരണാധികാരികളുടെ പിടിപ്പ് കേട്.. ഡോക്ടർമാർ, ഇതര ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ നടപടി ഇല്ല. FLTC ,DCC കൾ തുടങ്ങാൻ തയ്യാറാകുന്നില്ല!

പി.എച്ച്.സി, സി.എച്ച്.സി, ജനറൽ ആശുപത്രികളെ സുസജ്ജമാക്കാൻ മൂവാറ്റുപുഴയിലെ പ്രധാന ചുമതല വഹിക്കുന്ന UDF ജനപ്രതിനിധികൾക്ക് കഴിയുന്നില്ല…

ആകെ പ്രതീക്ഷ നൽകുന്നതും പ്രവർത്തിച്ച് ആശങ്കകൾ അകറ്റുന്നതും മൂവാറ്റുപുഴയിലെ ഡോക്ടർമാർ മുതൽ ആശാ വർക്കർമാർ വരെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നം… കഷ്ടപ്പെടുന്ന കുറേ പോലീസുകാരും… നിയുക്ത എം.എൽ.എയും UDF ഉം നോക്കുകുത്തിയായി മാറി.

മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും ,വിവിധ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, പി.ച്ച്.സി.കളിലുമായി LDF സർക്കാർ നടപ്പാക്കിയ മാതൃകാ പ്രവർത്തനത്തിന് തുടർച്ചയുണ്ടാകണം. ആരക്കുഴ പഞ്ചായത്തിൽ പ്രാഥമിക ചികിൽസ കേന്ദ്രം ആരംഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്ത UDF നേതൃത്വവും ഇപ്പോഴത്തെ നിയുക്ത എം.എൽ.എ.യും ആദ്യം ചെയ്യേണ്ടത് FLTC തുടങ്ങാൻ ഉള്ള ആർജ്ജവം കാണിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതിയാകട്ടെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ധൂർത്ത് നടത്തി എന്നത് മാത്രം അല്ല ദുരിതകാലത്ത് 48 ലക്ഷം മുതൽ മുടക്കി പണിത FLTC പൊളിച്ച് മാറ്റി. ഇപ്പോൾ DCC ആക്കാൻ പുതിയ അഴിമതിയുടെ പണി തുടരുകയാണ്. വിചിത്രം എന്നല്ലാതെ മറ്റെന്ത് പറയാൻ!


യാതൊന്നും ചെയ്യാതെ കൈ കെട്ടി നിൽക്കുന്ന നേതൃത്വം ഇനി എങ്കിലും ചെയ്യേണ്ടത് ഭയപ്പാടില്ലാതെ രംഗത്തിറങ്ങണം. നൂറ് കണക്കിന് രോഗികളുടെയും ബന്ധുക്കളുടേയും ആശങ്ക അകറ്റാൻ ബസ്സപ്പെട്ടവർക്ക് സാധിക്കുന്നില്ല. ഇനിയും ഈ സ്ഥിതി തുടർന്നാൽ മരണസംഖ്യ ക്രമാതീതമായി ഉയരും.സർക്കാർ നിർദ്ദേശിക്കുന്ന പ്രതിരോധ പ്രവർത്തന മാർഗ്ഗങ്ങൾ ഇച്ഛാശക്തിയോടെ നടപ്പാക്കണം. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനത്തിന് പഞ്ചായത്ത് – നഗരസഭ അധികൃതർ അടിയന്തര പ്രാധാന്യം നൽകണം. നടുവൊടിഞ്ഞ് ജോലി ചെയ്തുവരുന്ന ആരോഗ്യമേഖലയിലെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു.

“കോവിഡ് ഡിഫൻസ് ബ്രിഗേഡ് “വെള്ളത്തിലെ വരയാണ് എന്ന് ആർക്കാണ് അറിയാത്തത്! തെറ്റിദ്ധാരണ പരത്തുന്നതിൽ ഡോക്ടറേറ്റ് എടുത്തവർക്ക് കാലം മാപ്പു തരില്ല. ആദ്യം സർക്കാർ സംവിധാനം കാര്യക്ഷമമാക്കു.. ജാള്യത മറയ്ക്കാൻ ഉള്ള മാന്ത്രിക വടികൾ പിന്നീടാകാം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത കേന്ദ്രമായി മൂവാറ്റുപുഴ മാറിയപ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറുക്കുവഴികൾ കൊണ്ട് നാട് രക്ഷപ്പെടില്ല.

ധ്രുതഗതിയിലുള്ള നടപടികളാണ് ആവശ്യം. നാട് കാത്തിരിക്കുന്നത് ജനങ്ങളുടെ അടിത്തട്ടിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തലാണ്. വർത്തമാനകാലത്തെ ഗൗരവമുള്ള പാവപ്പെട്ടവന്റെ വിഷമതകൾക്ക് ശമനം കാണാൻ മുണ്ട് മടക്കി കീഴോട്ട് ചെല്ലണം. ഉപരിതല ജാടകൾ മതിയാകില്ല….

(ഈ വാർത്തയിൽ നേരത്തെ 13 ദിവസം എന്നതിന് പകരം 3 എന്ന് തെറ്റായി ഉപയോ​ഗിച്ചിരുന്നു. വാർത്തയിൽ വന്ന പിശകിന് നിർവാജ്യം ഖേദം രേഖപ്പെടുത്തുന്നു)

Next Story

Popular Stories