യൂട്യൂബിലെ ‘ഉമക്കുട്ടി ടീച്ചറെ’ അഭിനന്ദിക്കാന്‍ മന്ത്രി നേരിട്ടെത്തി; ദുരിതാശ്വാസ നിധിയിലേക്ക് ചാനല്‍ വരുമാനത്തിന്റെ ഒരുവിഹിതം നല്കി ആറാം ക്ലാസുകാരി
‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനലിലൂടെ പാഠഭാഗങ്ങള്‍ കൂട്ടുകാര്‍ക്കായി വിശദീകരിച്ച് ശ്രദ്ധേയയായ ആറാം ക്ലാസുകാരിയെ നേരിട്ട് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി താന്‍ തന്നെ ടീച്ചര്‍ ആകുന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാണ് ശ്രദ്ധേയയായത്. ‘ഉമക്കുട്ടി’യുടെ ക്ലാസിനെ കുറിച്ച് കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍ നേരിട്ടെത്തുകയായിരുന്നു. തന്നെ തേടിയെത്തിയ തന്റെ വിദ്യാഭ്യാസമന്ത്രിയോട് യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവര്‍ത്തനരീതിയും എല്ലാം ഉമ വിവരിച്ചു. […]
4 Jun 2021 4:42 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

‘ഉമക്കുട്ടി’ എന്ന യൂട്യൂബ് ചാനലിലൂടെ പാഠഭാഗങ്ങള്‍ കൂട്ടുകാര്‍ക്കായി വിശദീകരിച്ച് ശ്രദ്ധേയയായ ആറാം ക്ലാസുകാരിയെ നേരിട്ട് അഭിനന്ദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി താന്‍ തന്നെ ടീച്ചര്‍ ആകുന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാണ് ശ്രദ്ധേയയായത്. ‘ഉമക്കുട്ടി’യുടെ ക്ലാസിനെ കുറിച്ച് കേട്ടറിഞ്ഞ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആറാം ക്ലാസുകാരിയുടെ തിരുവനന്തപുരം തിരുമലയിലെ വീട്ടില്‍ നേരിട്ടെത്തുകയായിരുന്നു.
തന്നെ തേടിയെത്തിയ തന്റെ വിദ്യാഭ്യാസമന്ത്രിയോട് യൂട്യൂബ് ചാനലിന്റെ വിഷയങ്ങളും പ്രവര്‍ത്തനരീതിയും എല്ലാം ഉമ വിവരിച്ചു. സ്വന്തം പാഠഭാഗങ്ങളുമായി ഉമ എന്ന കുട്ടി തന്നെ ടീച്ചര്‍ ആകുന്ന തരത്തിലാണ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനരീതി.
കുട്ടിയില്‍ നിന്നും പ്രവര്‍ത്തന രീതി ഉള്‍പ്പെടെ കേട്ടറിഞ്ഞ മന്ത്രി വി ശിവന്‍കുട്ടി ഉമക്കുട്ടിയെ അഭിനന്ദിച്ചു. ഉമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി വിശദീകരിച്ചു. ഉമയുടെ കൊച്ചു സ്റ്റുഡിയോയും മന്ത്രി സന്ദര്‍ശിച്ചു. തന്റെ യൂട്യൂബ് ചാനല്‍ വരുമാനത്തിന്റെ ഒരുവിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ഉമ മന്ത്രിക്ക് കൈമാറുകയും ചെയ്തു.
വിക്ടേഴ്സ് ചാനലിലെ ക്ലാസുകള്‍ കേട്ടാണ് ഉമ പാഠങ്ങള്‍ പഠിക്കുന്നത്. അതിനുശേഷമാണ് അധ്യാപികയാകുന്നത്. അമ്മ അഡ്വ. നമിതയും ടീച്ചറായി ഒപ്പമുണ്ട്. കേരളകൗമുദിയില്‍ കാര്‍ട്ടൂണിസ്റ്റായ അച്ഛന് ടി കെ സുജിത്തും സഹോദരന് അമലും സാങ്കേതിക കാര്യങ്ങളില്‍ ഉമയെ സഹായിക്കുന്നുണ്ട്. ആറാം ക്ലാസിലെ പാഠങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഉള്ള തയ്യാറെടുപ്പിലാണ് ഉമക്കുട്ടി ടീച്ചര്‍.