Top

മുന്നോക്ക സംവരണം; പ്രതിഷേധവുമായി ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കാനൊരുങ്ങി സമസ്ത. എതിര്‍പ്പ് വ്യക്തമാക്കി മുഖ്യമന്ത്രിയെ കാണുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് സമസ്തക്ക് എതിര്‍പ്പില്ല. എന്നാല്‍, പിന്നാക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമസ്തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിായി രംഗത്തിറങ്ങും. പിന്നാക്കക്കാരുടെ സംവരണ അവകാശങ്ങള്‍ പലതും തടയപ്പെടുകയാണ്. പിന്നാക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയെ കണ്ട ശേഷം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ജിഫ്രി […]

2 Nov 2020 12:59 AM GMT

മുന്നോക്ക സംവരണം; പ്രതിഷേധവുമായി ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും
X

കോഴിക്കോട്: മുന്നോക്ക സംവരണത്തില്‍ എതിര്‍പ്പ് ശക്തമാക്കാനൊരുങ്ങി സമസ്ത. എതിര്‍പ്പ് വ്യക്തമാക്കി മുഖ്യമന്ത്രിയെ കാണുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നതിന് സമസ്തക്ക് എതിര്‍പ്പില്ല. എന്നാല്‍, പിന്നാക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമസ്തയും പോഷക സംഘടനകളും സംവരണ അവകാശ സംരക്ഷണത്തിായി രംഗത്തിറങ്ങും. പിന്നാക്കക്കാരുടെ സംവരണ അവകാശങ്ങള്‍ പലതും തടയപ്പെടുകയാണ്. പിന്നാക്ക സംവരണത്തില്‍ നിന്ന് അപഹരിക്കുന്നത് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രിയെ കണ്ട ശേഷം തുടര്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ജിഫ്രി തങ്ങള്‍ അറിയിച്ചു.

കോഴിക്കോട് സമസ്ത നടത്തുന്ന അവകാശ പ്രഖ്യാപനം ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ സവര്‍ണ്ണ സംവരണത്തിനെിരെ പ്രതിഷേധിക്കുവാനായി സംവരണ സംരക്ഷക സമിതിയേയും സമസ്ത രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് സമസ്തയുടെ ഓഫീസില്‍ നടക്കുന്ന സംവരണ പ്രതിഷേധത്തില്‍ സമസ്തയുടെ പോഷക സംഘടനയുടെ പ്രതിനിധികളും പങ്കെടുക്കും. ഇതിന്റെ ഭാഗമായി 10 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കാനാണ് സമസ്തയില്‍ തീരുമാനമായിരിക്കുന്നത്.

Next Story