Top

ആര്‍ച്ചര്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറി; സഞ്ജുവിനും ടീമിനും വമ്പന്‍ തിരിച്ചടി, ഇന്നു കൊല്‍ക്കത്തയ്‌ക്കെതിരേ

ഐ.പി.എല്ലില്‍ നാലില്‍ മൂന്നു മത്സരങ്ങളും തോറ്റു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ രാജസ്ഥാന്‍ റോയല്‍സിന് ഇരുട്ടടിയായി പേസര്‍ ജൊഫ്ര ആര്‍ച്ചറിന്റെ പിന്മാറ്റം. ആര്‍ച്ചര്‍ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നു പിന്മാറുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇന്നലെ രാത്രി ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യന്‍ പര്യടനത്തിനു ശേഷം നാട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആര്‍ച്ചറിനു പരുക്കേല്‍ക്കുന്നത്. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൈവിരലില്‍ ചില്ലുകഷ്ണം കുത്തിക്കയറുകയായിരുന്നു. തുടര്‍ന്നു ശസ്ത്രക്രിയ വേണ്ടിവന്ന താരത്തിനു രണ്ടാഴ്ചയാണ് വിശ്രമം നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം താരത്തിനു പരിശീലനം പുനരാരംഭിക്കാന്‍ […]

23 April 2021 11:03 PM GMT

ആര്‍ച്ചര്‍ ഐ.പി.എല്ലില്‍ നിന്നു പിന്മാറി; സഞ്ജുവിനും ടീമിനും വമ്പന്‍ തിരിച്ചടി, ഇന്നു കൊല്‍ക്കത്തയ്‌ക്കെതിരേ
X

ഐ.പി.എല്ലില്‍ നാലില്‍ മൂന്നു മത്സരങ്ങളും തോറ്റു പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു വീണ രാജസ്ഥാന്‍ റോയല്‍സിന് ഇരുട്ടടിയായി പേസര്‍ ജൊഫ്ര ആര്‍ച്ചറിന്റെ പിന്മാറ്റം.

ആര്‍ച്ചര്‍ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്നു പിന്മാറുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡാണ് ഇന്നലെ രാത്രി ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യന്‍ പര്യടനത്തിനു ശേഷം നാട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ആര്‍ച്ചറിനു പരുക്കേല്‍ക്കുന്നത്. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ കൈവിരലില്‍ ചില്ലുകഷ്ണം കുത്തിക്കയറുകയായിരുന്നു. തുടര്‍ന്നു ശസ്ത്രക്രിയ വേണ്ടിവന്ന താരത്തിനു രണ്ടാഴ്ചയാണ് വിശ്രമം നിര്‍ദേശിച്ചത്.

കഴിഞ്ഞ ദിവസം താരത്തിനു പരിശീലനം പുനരാരംഭിക്കാന്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയിരുന്നു. ഇതോടെ ഐ.പി.എല്ലില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ആര്‍ച്ചര്‍ കളിക്കുമെന്നാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ് പ്രതീക്ഷിച്ചത്. എന്നാല്‍ താരത്തിനു ഇന്ത്യയിലേക്കു തിരിക്കാന്‍ ഇ.സി.ബി. അനുമതി നിഷേധിക്കുകയായിരുന്നു. പകരം ഇംഗ്ലീഷ് കൗണ്ടി ക്ലബ് സസക്‌സിനൊപ്പം പരിശീലനം നടത്താനാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.

താരങ്ങളുടെ പരുക്കും മോശം ഫോമും കാരണം വലയുന്ന രാജസ്ഥാന് വമ്പന്‍ തിരിച്ചടിയായി ആര്‍ച്ചറിന്റെ പിന്മാറ്റം. രാജസ്ഥാന്‍ ഇന്നു രാത്രി നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ്.

പോയിന്റ്നിലയിലെ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ഇരുടീമിനും ജയം നിര്‍ണായകമാണ്. മുന്‍നിര ബാറ്റിങ് നിരയുടെ പിടിപ്പുകേടാണ് ഇരുടീമിനും തലവേദനയുണ്ടാക്കുന്നത്.

രാജസ്ഥാന്‍ നിരയില്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലറിനും മനാന്‍ വോഹ്‌റയ്ക്കും ഇതുവരെ ഫോമിലേക്ക് ഉയരാനായിട്ടില്ല. ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയ നായകന്‍ സഞ്ജു സാംസണ്‍ പിന്നീടുള്ള മൂന്നു മത്സരങ്ങളിലും മങ്ങി. ഓപ്പണങ്ങില്‍ പരീക്ഷിക്കാനിരുന്ന ലിയാം ലിവിങ്‌സ്റ്റണും ഐ.പി.എല്ലില്‍ നിന്നു പിന്മാറിയതോടെ പകരക്കാരില്ലാത്ത അവസ്ഥയിലാണ് ടീം.

ഇന്നു വോഹ്‌റയ്ക്കു പകരം പുതുമുഖ താരങ്ങളായ യശ്വസി ജയ്‌സ്വാളിനെയോ അനുജ് റാവത്തിനെയോ ബട്‌ലറിനൊപ്പം ഓപ്പണങ്ങില്‍ പരീക്ഷിക്കാനാണ് ടീം ഒരുങ്ങുന്നത്.

മറുവശത്ത് സമാന പ്രശ്‌നങ്ങളാണ് കൊല്‍ക്കത്തയ്ക്കും. ഓപ്പണര്‍മാരായ നിതീഷ് റാണയ്ക്കും ശുഭ്മാന്‍ ഗില്ലിനും മികച്ച തുടക്കം സമ്മാനിക്കാനാകുന്നില്ല. റാണ് ആദ്യ മത്സരത്തില്‍ തിളങ്ങിയെങ്കിലും പിന്നീട് ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. നായകന്‍ ഓയിന്‍ മോര്‍ഗനും ഇതുവരെ കാര്യമായ സംഭാവനകള്‍ നല്‍കാനായിട്ടില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ആന്ദ്രെ റസല്‍ ഫോമിലേക്ക് തിരിച്ചു വന്നതുമാത്രമാണ് അവരുടെ ഏക ആശ്വാസം.

Next Story

Popular Stories