Top

ഹമ്പോ… ജംബോ ടീം!!! വനിതാ ടീമിന്റെ എണ്ണം കുറയ്ക്കാന്‍ ബി.സി.സി.ഐയോട് ഇംഗ്ലണ്ട്

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ കത്ത്. ഇംഗ്ലണ്ടില്‍ ഇന്ത്യ ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളുമാണ് കളിക്കുന്നത്. ജൂണ്‍ 16 മുതലാണ് പര്യടനം ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം ഇംഗ്ലണ്ടില്‍ 14 ദിവസം ക്വാറന്റീനുള്ളതിനാല്‍ ടെസ്റ്റ്-ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കായി ഒന്നിച്ച് 36 അംഗ ടീമിനെ തെരഞ്ഞെടുത്ത് അടുത്തയാഴ്ച അയയ്ക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പരമ്പരയ്ക്കുള്ള ടീം സ്‌ക്വാഡിന്റെ എണ്ണം […]

14 May 2021 3:48 AM GMT

ഹമ്പോ… ജംബോ ടീം!!! വനിതാ ടീമിന്റെ എണ്ണം കുറയ്ക്കാന്‍ ബി.സി.സി.ഐയോട് ഇംഗ്ലണ്ട്
X

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐയ്ക്ക് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ കത്ത്. ഇംഗ്ലണ്ടില്‍ ഇന്ത്യ ഒരു ടെസ്റ്റും മൂന്നു ഏകദിനങ്ങളും മൂന്നു ട്വന്റി 20 മത്സരങ്ങളുമാണ് കളിക്കുന്നത്.

ജൂണ്‍ 16 മുതലാണ് പര്യടനം ആരംഭിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ കാരണം ഇംഗ്ലണ്ടില്‍ 14 ദിവസം ക്വാറന്റീനുള്ളതിനാല്‍ ടെസ്റ്റ്-ഏകദിന-ട്വന്റി 20 മത്സരങ്ങള്‍ക്കായി ഒന്നിച്ച് 36 അംഗ ടീമിനെ തെരഞ്ഞെടുത്ത് അടുത്തയാഴ്ച അയയ്ക്കാനാണ് ബി.സി.സി.ഐ. ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ പരമ്പരയ്ക്കുള്ള ടീം സ്‌ക്വാഡിന്റെ എണ്ണം കുറയ്ക്കണമെന്നും 20-ല്‍ താഴെ ആയിരിക്കണമെന്നുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം. കോവിഡ് മുന്‍നിര്‍ത്തി താരങ്ങള്‍ക്ക് ബയോ സെക്യുവര്‍ ബബിളിന്റെ സുരക്ഷയൊരുക്കേണ്ടതുണ്ട്. സ്‌ക്വാഡില്‍ എണ്ണം കൂടിയാല്‍ ഇതിനു പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

ഇതോടെ ഒരാഴ്ച സമയത്തിനുള്ള മൂന്നു ഫോര്‍മാറ്റിനും ചേരുന്ന വിധത്തില്‍ 24 അംഗ ടീമിനെ കണ്ടെത്തേണ്ട സ്ഥിതിയിലായി ബി.സി.സി.ഐ. വനിതാ ടീമിന്റെ പുതിയ പരിശീലകനായി രമേഷ് പവാറിനെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. പവാര്‍ ചുമതലയേറ്റ ഉടന്‍ ടീം സെലക്ഷന്‍ നടത്താനാണ് ഇപ്പോള്‍ ബി.സി.സി.ഐ. ശ്രമിക്കുന്നത്.

Next Story

Popular Stories