ബ്ലാസ്റ്റേഴ്സിന്റെ ഹൃദയം തകര്‍ത്ത് ഈസ്റ്റ് ബംഗാള്‍; അവസാന സെക്കന്‍ഡില്‍ സമനില, ഹീറോ സഹല്‍

ഈസ്റ്റ് ബംഗാളിനെതിരായ ആവേശക്കളിയില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്് സമനില. മത്സരം അവസാനിക്കാന്‍ 10 സെക്കന്‍ഡുകള്‍ ബാക്കിയുള്ളപ്പോഴാണ് സ്കോട്ട് നെവില്ല ഈസ്റ്റ് ബംഗാളിന് വേണ്ടി സമനില പിടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് സമാനമായി ഈസ്റ്റ് ബംഗാളിനോട് സമനില നേടിയിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് കളിയിലെ മാന്‍ ഓഫ് ദി മാച്ച്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങാന്‍ സഹലിന് കഴിഞ്ഞു.
മത്സരം ആരംഭിച്ച് ആദ്യ മിനുറ്റുകളില്‍ തന്നെ മഞ്ഞപ്പട ആക്രമിച്ചു കളിച്ചിരുന്നു. ബോള്‍. മറൈ-ഹൂപ്പര്‍-പെരേര എന്നിവര്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും അറ്റാക്കിംഗ്. ഈസ്റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ മജുംദാര്‍ നിരന്തരം പരീക്ഷക്കപ്പെട്ടെങ്കിലും ആദ്യ പകുതിയില്‍ ലക്ഷ്യം കാണാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. 64-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ആല്‍ബീനോ ഗോമസ് നല്കിയ ലോംഗ് ബോള്‍ ഓടിയെടുത്ത മറൈ ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ നിഷ്ഭ്രമാക്കിയായിരുന്നു മറൈയുടെ ഗോള്‍.
കേരളത്തിന്റെ പ്രതിരോധവും മികച്ചു നിന്നു. ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍താരങ്ങളായ ബ്രൈറ്റിനെയും ഡാനി ഫോക്സിനെയും അധികം പ്രയാസങ്ങളില്ലാതെ പിടിച്ചുനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. ഈസ്്റ്റ് ബംഗാള്‍ നായകന് ഫോക്സിന് പിന്നീട് കോച്ച് പിന്‍വലിക്കുകയാണുണ്ടായത്. എന്നാല്‍ അന്തിമ വിജയം നേടാന്‍ മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല.